മക്ക- ലോകത്തെ ഏറ്റവും വലിയ കാലിഗ്രഫിക് ചുവർ ചിത്രം സ്ഥാപിച്ച് മക്ക നഗരസഭ ശ്രദ്ധേയമായി. കിംഗ് അബ്ദുൽ അസീസ് റോഡിൽ മഹ്ബസുൽ ജിന്ന് സ്ട്രീറ്റിൽ മസ്ജിദുൽ ഹറാമിലേക്കുള്ള വഴിയിലാണ് ഈ അറബിക് കാലിഗ്രഫിക് ചുവർ ചിത്രമുളളത്.
ഖുർആൻ സൂറത്തുകളും മറ്റു വചനങ്ങളും വിവിധ രൂപങ്ങളിൽ എഴുതിയാണ് ചുവരുകൾ പെയ്ന്റ് ചെയ്തിരിക്കുന്നത്. അറബ് ഇസ്‌ലാമിക് നാഗരികതയുടെ പ്രധാനപ്പെട്ട പ്രകടനങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന അറബി കാലിഗ്രഫി ചുമർ ചിത്രത്തിൽ മക്ക നഗരസഭ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഉമ്മുൽ ഖുറാ സർവകലാശാലയിലെ കോളേജ് ഓഫ് ഡിസൈൻസ് ആൻഡ് ആർട്‌സ് വിദ്യാർഥികളും കാലിഗ്രഫിക് ചുവർചിത്രം വഴി നഗര സൗന്ദര്യവത്കരണത്തിൽ പങ്കെടുക്കുന്നുണ്ട്.