കൽപറ്റ-വന്യജീവികളിൽനിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. മുസ്‌ലിംലീഗ് മുനിസിപ്പൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ഉൾപ്പെടെ മലയോരപ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. വിലക്കയറ്റം ഉൾപ്പടെ ജനകീയ വിഷയങ്ങളിൽ ലീഗ് പ്രക്ഷോഭം ശക്തമാക്കും. കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി അംഗത്വലിസ്റ്റ് പൂർണമായും ഡിജിറ്റൈലൈസ് ചെയ്ത പാർട്ടിയാണ് മുസ്‌ലിം ലീഗ്. പാർട്ടി അംഗത്വത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടര ലക്ഷത്തിന്റെ വർധന ഉണ്ടായി.
ആദർശം പണയപ്പെടുത്താതെ പീഡിതവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ജനാധിപത്യ മാർഗങ്ങളിലൂടെ പോരാടുന്നതിനാലാണ് ലീഗിന് ഈ നേട്ടം കൈവരിക്കാനായതെന്നും സലാം പറഞ്ഞു.മുൻസിപ്പൽ പ്രസിഡന്റ് എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ പ്രസംഗിച്ചു. വിദ്യാർഥി-യുവജന സംഗമം പാർട്ടി ജില്ലാ പ്രസിഡന്റ് പി.കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. സലാം പി.മുണ്ടേരി അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാസർ പാലക്കൽ പ്രസംഗിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)