കോഴിക്കോട്-ആര്‍.എസ്. എസിന് ചരിത്രമില്ലെന്നും അതുകൊണ്ട് തന്നെ ഭാവിയുമില്ലെന്നും നടന്‍ പ്രകാശ് രാജ് . കെ.എല്‍.എഫില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന് ചരിത്രമില്ലെന്നും അവര്‍ വളരെ അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ മതത്തെയും ദേശീയതയെയും കൂട്ടിക്കുഴയ്ക്കു കയാണ്. ആര്‍.എസ്.എസിനെ നിരോധിക്കുകയും നാടിന് ഭീഷണിയാണെന്ന് വിലയിരുത്തുകയും ചെയ്ത സര്‍ദാര്‍ വല്ലഭഭായ് പട്ടേ
ലിന്‌വേണ്ടി പ്രതിമ നിര്‍മിച്ചവരാണ് ആര്‍.എസ്.എസ്.
തെറ്റായ ആളെ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ പരാജയപ്പെടുമെന്നും ഒരു പാര്‍ട്ടിക്കും ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയില്ലന്നും നിങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം ജനങ്ങളെ ഉണര്‍ത്തി. വ്യത്യസ്ത പ്രശ്‌നങ്ങളുള്ള വ്യത്യസ്ത തരം ആളുകള്‍ക്ക് ഒരു നിയമം മാത്രമേയുള്ളൂവെന്നും പ്രകാശ് രാജ് പറഞ്ഞു. ഭയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ മരിക്കുന്നതിന് മുമ്പ് മരിക്കാന്‍ താല്പര്യമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. മലയാളിയുടെ ഇംഗ്ലീഷ് ഉച്ചാരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)