Sorry, you need to enable JavaScript to visit this website.

ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് ചെറുക്കണം-പിണറായി

കോഴിക്കോട്-കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പ്രൗഢോജ്വല തുടക്കം. ആറ് വേദികളിലായാണ് പരിപാടികള്‍. മുഖ്യമന്ത്രി ഉദ്ഘാടനം ചെ യ്തു. സമൂഹത്തിന്റെ ഐക്യം തകര്‍ക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിര്‍ക്കണമെന്നും സാഹിത്യസംഗമങ്ങള്‍ അതിന് ഊര്‍ജ്ജമാവണമെന്നും  പിണറായി വിജയന്‍ പറഞ്ഞു.കൊച്ചിക്ക് ബിനാലെ പോലെയും തിരുവനന്തപുരത്തിന് ഫിലിം ഫെസ്റ്റിവല്‍ പോലെയും കോഴിക്കോടിന്റെ മുഖമുദ്രയായി മാറുകയാണ് ഈ സാഹിത്യോത്സവം. ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തില്‍ വായന മരിക്കില്ല- അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ഡയരക്ടര്‍,സച്ചിദാനന്ദന്‍ മുഖ്യ ഭാഷണം നടത്തി.ബുക്കര്‍ െ്രെപസ് വിജയി ഷഹാന്‍ കരുണത്തിലകെ, നോബല്‍ ജേതാവ് അഡ യോനാത്ത്, കേരള ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍, മ്യൂസിയം തുറമുഖവ കുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍,  തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നവീന്‍ ചൗള ഐ എ എസ്, എം കെ രാഘവന്‍ എം പി, കോഴിക്കോട് കളക്ടര്‍ ഡോ. നരസിംഹുഗരി ടി എല്‍ റെഡ്ഢി ഐ എ എസ്, പോപ് ഗായിക ഉഷ ഉതുപ്പ് , സുധാമൂര്‍ത്തി, എം മുകുന്ദന്‍, കെ ആര്‍ മീര  കെ എല്‍ എഫ് കണ്‍വീനര്‍ പ്രദീപ് കുമാര്‍(മുന്‍ എം എല്‍ എ) എന്നിവര്‍ പങ്കെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News