റിയാദ് - അഞ്ചു വര്‍ഷത്തിനിടെ സൗദി ബാങ്കുകള്‍ രണ്ടായിരത്തിലേറെ എ.ടി.എമ്മുകള്‍ അടച്ചതായി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ 2,270 എ.ടി.എമ്മുകളാണ് അടച്ചത്. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് എ.ടി.എമ്മുകളുടെ എണ്ണം 12.3 ശതമാനം തോതില്‍ കുറഞ്ഞു. 2018 മൂന്നാം പാദത്തില്‍ 18,538 എ.ടി.എമ്മുകള്‍ രാജ്യത്തുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ എ.ടി.എമ്മുകളുടെ എണ്ണം 16,268 ആയി കുറഞ്ഞു. ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 354 എ.ടി.എമ്മുകള്‍ ബാങ്കുകള്‍ അടച്ചു. ഇക്കാലയളവില്‍ 1.8 ശതമാനം എ.ടി.എമ്മുകളാണ് അടച്ചത്.
2020 മുതലാണ് സൗദിയില്‍ എ.ടി.എമ്മുകള്‍ കുറയാന്‍ തുടങ്ങിയത്. ആ വര്‍ഷം എ.ടി.എമ്മുകളുടെ എണ്ണം 18,832 ല്‍ നിന്ന് 18,456 ആയാണ് കുറഞ്ഞത്. എ.ടി.എമ്മുകളുടെ എണ്ണത്തില്‍ രണ്ടു ശതമാനം കുറവാണുണ്ടായത്. 2021 ല്‍ 1,834 എ.ടി.എമ്മുകള്‍ അടച്ചു. ആ കൊല്ലം എ.ടി.എമ്മുകളുടെ എണ്ണം പത്തു ശതമാനം തോതില്‍ കുറഞ്ഞ് 16,622 ആയി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തോടെ എ.ടി.എമ്മുകളുടെ എണ്ണം 16,622 ആയി. കഴിഞ്ഞ കൊല്ലം നവംബര്‍ വരെയുള്ള പതിനൊന്നു മാസക്കാലത്ത് 298 എ.ടി.എമ്മുകള്‍ അടച്ചിട്ടുണ്ട്.
സൗദിയില്‍ ഓരോ വര്‍ഷവും നേരിട്ടുള്ള പണമിടപാട് കുറഞ്ഞുവരികയാണ്. ഇ-കൊമേഴ്‌സും ഷോപ്പിംഗ് ഡിവൈസുകളുടെ ഉപയോഗം വര്‍ധിച്ചതുമാണ് 2014 മുതല്‍ രാജ്യത്ത് എ.ടി.എമ്മുകള്‍ അടച്ചുപൂട്ടാന്‍ കാരണം. ബാങ്ക് ബ്രാഞ്ചുകളും സൗദിയില്‍ കുറഞ്ഞുവരികയാണ്. ബാങ്കുകളുടെ ലയനവും തുടരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)