Sorry, you need to enable JavaScript to visit this website.

തുടര്‍ച്ചയായി പ്രവാസികളുടെ മരണം; സംഘടനകള്‍ ഉണരുന്നു

ഖമീസ് മുഷൈത്ത്-  പ്രവാസി സമുഹത്തില്‍ മാനസിക പ്രയാസങ്ങള്‍ക്കൊപ്പം ശാരീരിക അസ്വസ്ഥതകളും കൊണ്ടു നടക്കുന്നവരാണ് ധാരാളം പേര്‍. ഖമീസ് മുഷൈത്തില്‍ തുടര്‍ച്ചയായുണ്ടായ പ്രവാസികളുടെ മരണങ്ങള്‍ വലിയ വേദനയും ഭീതിയുമാണ് പടര്‍ത്തിയിരിക്കുന്നത്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് അസഹ്യമായ തണുപ്പാണ് ഈ പ്രദേശങ്ങളില്‍ ഇത്തവണ അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മലയാളികളാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കിടെ മറ്റ് രാജ്യക്കാരടക്കം വേറേയുംമരണങ്ങള്‍. ഈ സാഹചര്യത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണ് പ്രവാസി സംഘടനകള്‍.
ഖമീസ് മുഷൈത്ത് ഒ.ഐ.സി.സി ടൗണ്‍ കമ്മറ്റി പ്രവാസി സമുഹത്തിന്നിടയില്‍ ബോധവത്കരണ ക്ലാസ്സ് നടത്താനൊരുങ്ങിയിരിക്കയാണ്. പൊതുവേയുള്ള രോഗങ്ങളും സമയത്ത് മതിയായ ചികിത്സ തേടാത്തതും ചികിത്സ ഉറപ്പുവരുത്തുന്നതിലെ പാളിച്ചകളും ഉള്‍പ്പടെ നിരവധി കാരണങ്ങള്‍ പ്രവാസികളുടെ മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.  ഖമീസിലെ ഡോക്ടര്‍മാരുടെ വിലയിരുത്തലാണിത്.
ഇത്തരം അശ്രദ്ധകള്‍ക്ക്  ബോധവല്‍ക്കരണത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് സംഘാടകര്‍ കരുതുന്നത്. നാനാതുറകളിലുമുള്ള പ്രവസി സമൂഹത്തെ ഉള്‍പ്പെടുത്തി 'പ്രവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഖമീസ് മുഷൈത്ത് ജൂബിലി ഓഡിറ്റോറിയത്തില്‍  നാളെ ( വെള്ളി) വൈകീട്ട് ഏഴ് മണിക്ക് നടത്തുന്ന ക്ലാസ്സില്‍ ഡോ. ബിനുകുമാര്‍ സംസാരിക്കുമെന്ന് ഒഐസിസി ഭാരവാഹികള്‍ അറിയിച്ചു. ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും മനസ്സിലാക്കുന്നതിന് മുഴുവന്‍ പ്രവാസികളും പങ്കെടുക്കണമെന്ന് അഷ്‌റഫ് കുറ്റിച്ചല്‍, മനാഫ് പരപ്പില്‍, ദിനേശന്‍ വണ്ടൂര്‍,  റോയി മുത്തേടത്ത് എന്നിവര്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News