ജിദ്ദ - ഹജ്, ഉംറ സേവന മേഖലയില്‍ നൂതന പോംവഴികളും ആശയങ്ങളും കണ്ടെത്തി സേവന നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഹജ് എക്‌സ്‌പോയോടനുബന്ധിച്ച് ഹാക്കത്തോണ്‍ ഫൈനല്‍ സംഘടിപ്പിക്കുന്നു. ഹജ്, ഉംറ സേവന മേഖലയില്‍ സര്‍ഗാത്മകതയും ഇന്നൊവേഷനും ഉത്തേജിപ്പിക്കല്‍, നൂതനവും സുസ്ഥിരവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കല്‍, നടപ്പാക്കാന്‍ കഴിയുന്ന പോംവഴികള്‍ക്ക് രൂപംനല്‍കല്‍, ഹജ്, ഉംറ മേഖലയില്‍ നവീന സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ പ്രോഗ്രാമിംഗ് മേഖലയിലെ വിദഗ്ധരെ ആകര്‍ഷിക്കാനാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
ഹാക്കത്തോണിന്റെ ആദ്യ ഘട്ടം ആരംഭിച്ചതു മുതല്‍ നിരവധി ശില്‍പശാലകളും വൈവിധ്യമാര്‍ന്ന ഇന്നൊവേഷന്‍ സെഷനുകളും നടത്തി മത്സരം തുടര്‍ന്നു. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ 300 സംഘങ്ങളുടെയും ആശയങ്ങളുടെയും ഭാഗമായി 800 ഓളം പേരാണ് പങ്കെടുത്തത്. ഇക്കൂട്ടത്തില്‍ നിന്ന് 11 സംഘങ്ങള്‍ ഫൈനല്‍ ഘട്ടത്തിലേക്ക് യോഗ്യത നേടി.
തീര്‍ഥാടന യാത്ര, ഭക്ഷണം, വികലാംഗര്‍ക്കുള്ള സേവനങ്ങള്‍, മാലിന്യ പുനരുപയോഗം, ഉയര്‍ന്ന കാര്യക്ഷമതയോടെയുള്ള ലഗേജ് ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ട്രാക്കുകളിലൂടെ തീര്‍ഥാടനയാത്ര സുഗമമാക്കുന്നതിലാണ് മത്സരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭക്ഷണ പാനീയങ്ങള്‍, പൊതുജനാരോഗ്യം, സാമ്പത്തിക പരിഹാരങ്ങള്‍, ഗതാഗതം, ആള്‍ക്കൂട്ട നിയന്ത്രണം, ഗതാഗത നിയന്ത്രണം, യാത്രാ താമസ ക്രമീകരണങ്ങള്‍, മാലിന്യ സംസ്‌കരണം, പാര്‍പ്പിടം, ആശയവിനിമയ പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഹജ് സീസണുമായി ബന്ധപ്പെട്ട മേഖലകളിലെ സേവനങ്ങളും വെല്ലുവിളികളും ഇത്തവണത്തെ ഹാക്കത്തോണില്‍ ഉള്‍പ്പെടുന്നു. മത്സരത്തിലെ ഒന്നാം സ്ഥാനക്കാരന് 50,000 റിയാലും രണ്ടാം സ്ഥാനക്കാരന് 40,000 റിയാലും മൂന്നാം സ്ഥാനക്കാരന് 30,000 റിയാലും നാലാം സ്ഥാനക്കാരന് 20,000 റിയാലും അഞ്ചാം സ്ഥാനക്കാരന് 10,000 റിയാലും ക്യാഷ് പ്രൈസ് ലഭിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)