ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുമ്പോള്‍ അണി ചേരുമെന്ന് ശിവസേന ഉദ്ധവ് താക്കറേ പക്ഷം. പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ അധ്യക്ഷന്‍ മനീഷ് സാഹ്നിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ വലിയ തോതില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പരത്തുന്നവര്‍ക്ക് തക്ക മറുപടി നല്‍കണമെന്ന് ശിവസേന നേതാവ് ആഹ്വാനം ചെയ്തു. ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യുന്നു. സാഹോദര്യത്തിന്റെ സന്ദേശം പരത്തുന്ന യാത്ര രാജ്യത്തിന് തന്നെ അനിവാര്യമാണെന്ന് ശിവസേന എംപി അനില്‍ ദേശായ് പറഞ്ഞു.
രാജ്യത്തിന്റെ മകുടമാണ് ജമ്മു കശ്മിര്‍. രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതോടെ സംസ്ഥാനം പല തരത്തിലുള്ള സഹനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യ നടപടികള്‍ പുനസ്ഥാപിച്ചു കിട്ടുന്നതിനായി ജനങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കാത്തിരിക്കുകയാമെന്നും അനില്‍ ദേശായ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)