എഡിന്‍ബറോ- മലയാളത്തിന്റേയും തമിഴിന്റേയും ആഗോള അംബാസഡറായി അറിയപ്പെടുന്ന പ്രൊഫസര്‍ ആര്‍ ഇ ആഷര്‍ (96) നിര്യാതനായി. എഡിന്‍ബറോ സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര പ്രൊഫസറായിരുന്നു. മലയാളം, തമിഴ് ഭാഷകളില്‍ ആഴത്തിലുള്ള പ്രാവീണ്യം ഉണ്ടായിരുന്ന ആഷറാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. 1926 ലായിരുന്നു ജനനം.