മുംബൈ-അഭിമാനനേട്ടത്തില്‍ ആര്‍ ആര്‍ ആറിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം നേര്‍ന്ന് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എ ആര്‍ റഹ്മാന്‍. പതിനാല് വര്‍ഷത്തിന് ശേഷം തെന്നിന്ത്യന്‍ ചിത്രം ആര്‍ ആര്‍ ആറിലൂടെ ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരം ഇന്ത്യയിലെത്തിയിരിക്കുകയാണ്. ബെസ്റ്റ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു എന്ന പാട്ട് പുരസ്‌കാരം നേടിയതില്‍ അഭിനന്ദിച്ചാണ് എ ആര്‍ റഹ്മാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്‍ക്രഡിബിള്‍, മാതൃകാപരമായ മാറ്റം. എല്ലാ ഇന്ത്യക്കാരുടെയും ആരാധകരുടെയും പേരില്‍ കീരവാണിയ്ക്കും എസ് എസ് രാജമൗലിയ്ക്കും ആര്‍ ആര്‍ ആര്‍ ടീമിനും അഭിനന്ദനങ്ങള്‍ എന്നായിരുന്നു പ്രശസ്ത സംഗീത സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചത്. ഗോള്‍ഡന്‍ ഗ്‌ളോബ് വേദിയില്‍ നാട്ടു നാട്ടുവിന് പുരസ്‌കാരം പ്രഖ്യാപിക്കുന്ന വീഡിയോ അടക്കമാണ് എ ആര്‍ റഹ്മാന്‍ കുറിപ്പ് പങ്കുവച്ചത്.
ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന 80ാമത് ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാര ചടങ്ങില്‍ ബെസ്റ്റ് ഒറിജിനല്‍ സോംഗിനുള്ള പുരസ്‌കാരം പാട്ടിന് സംഗീതമൊരുക്കിയ എം എം കീരവാണിയാണ് ഏറ്റുവാങ്ങിയത്. കീരവാണിയുടെ മകന്‍ കാല ഭൈരവ, രാഹുല്‍ സിപ്‌ളിംഗുഞ്ച് എന്നിവര്‍ ചേര്‍ന്നായിരുന്നു നാട്ടു നാട്ടു എന്ന സൂപ്പര്‍ഹിറ്റ് പാട്ടുപാടിയത്.
2009ല്‍ സ്‌ളം ടോഗ് മില്യണര്‍ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്മാനായിരുന്നു ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരം ഇതിനുമുന്‍പ് ഇന്ത്യയില്‍ എത്തിച്ചത്. എന്നാല്‍ പൂര്‍ണമായും പ്രാദേശിക ഭാഷയിലുള്ള ഇന്ത്യന്‍ സിനിമയ്ക്ക് ഗോള്‍ഡന്‍ ഗ്‌ളോബ് ലഭിക്കുന്നത് ആര്‍ ആര്‍ ആറിലൂടെയാണ്. പ്രശസ്ത ഗായകരായ ടെയ്ലര്‍ സ്വിഫ്റ്റ്, ലേഡി ഗാഗ തുടങ്ങിയവരോട് മത്സരിച്ചാണ് കീരവാണി പുരസ്‌കാരം നേടിയത്.