Sorry, you need to enable JavaScript to visit this website.

ഗൂഗിളില്‍ ജനം തിരഞ്ഞത്  കുമാരസ്വാമിയുടെ കുടുംബത്തെ 

കുമാര സ്വാമിക്ക് ചിന്തിക്കാന്‍ കഴിയുന്നതിലേക്കാള്‍ വലിയ ലോട്ടറിയാണ് തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ഉണ്ടായത്. മുമ്പ് രണ്ടര വര്‍ഷം ബി.ജെ.പിയുമായി ഒത്തുചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ആയെങ്കിലും ഇപ്പോഴത്തെത് അഞ്ചുവര്‍ഷത്തേക്കുള്ള ഫികസ്ഡ് പദവിയാണ്. പേരില്‍ ഒരു സ്വാമിയുണ്ടെങ്കിലും സ്വഭാവത്തില്‍ സ്വാമിയല്ല അദ്ദേഹം. രണ്ടു വിവാഹം ചെയ്തിട്ടുണ്ട് ആദ്യ വിവാഹത്തില്‍ ഉണ്ടായ പുത്രന്‍ സിനിമാ താരം ആയെങ്കില്‍ രണ്ടാമത് വിവാഹം ചെയ്തത് നടിയെയാണ്. യെദ്യൂരപ്പ രാജിവച്ചതോടെ നിയുക്ത മുഖ്യമന്ത്രിയെ ആളുകള്‍ ഗൂഗിളില്‍ പരതി. കുമാര സ്വാമിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തേയും.
പ്രമുഖ താരമായ രാധികയാണ് രണ്ടാം ഭാര്യ. 2006ലാണ് ഇരുവരും വിവാഹതിരാണെന്ന വിവരം പുറത്തുവന്നത്. 2010ല്‍ മാത്രമാണ് തങ്ങള്‍ വിവാഹിതരാണെന്ന് രാധിക വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുണ്ട്. 2002ല്‍ നീല മേഘ ശര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് രാധിക കന്നഡ സിനിമയിലെത്തുന്നത്. 14ാം വയസില്‍ തന്നെയാണ് കരിയറില്‍ നടിക്ക് വഴിത്തിരിവ് ഉണ്ടാകുന്നത്. രത്തന്‍ കുമാര്‍ എന്നയാളുമായിട്ടായിരുന്നു രാധികയുടെ ആദ്യ വിവാഹം. എന്നാല്‍ 14ാം വയസില്‍ മകളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിച്ചതാണെന്ന് ആരോപിച്ച് രാധികയുടെ അമ്മ രംഗത്തെത്തി. രാധികയെ തീക്കൊളുത്തി കൊല്ലാന്‍ രത്തന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നു. 2002ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രത്തന്‍ മരിച്ചു. പിന്നീടാണ് കുമാര സ്വാമിയുമായി അടുപ്പത്തിലാകുന്നത്.1986 ലായിരുന്നു കുമാര സ്വാമിയുടെ വിവാഹം. അനിതയായിരുന്നു ഭാര്യ. ഈ വിവാഹത്തില്‍ നിഖില്‍ എന്ന് പേരുള്ള മകനുണ്ട്. നിഖില്‍ സിനിമാ താരമാണ്.പിന്നീട് ഏതാണ്ട് ഇരുപതു വര്‍ഷത്തിന് ശേഷമാണ് നടിയായ രാധികയെ കുമാര സ്വാമി വിവാഹം ചെയ്യുന്നത്. ഇടക്ക് രാധികയുമായി കുമാര സ്വാമി പിണങ്ങിയതായും രാധിക മംഗലാപുരത്തേക്ക് താമസം മാറിയെന്നും ഗോസിപ്പ് പരന്നിരുന്നു. പക്ഷേ അതില്‍ സത്യമില്ലെന്നാണ് പിന്നീട് വന്ന് വാര്‍ത്ത.

Latest News