Sorry, you need to enable JavaScript to visit this website.

ബന്ധുവായ 17 കാരിക്ക് മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു; വിമുക്ത ഭടന് 66 വര്‍ഷം കഠിന തടവ്

ഇടുക്കി- ബന്ധുവായ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടന് 66 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും. കോതമംഗലം കുത്തുകുഴി സ്വദേശിയായ 38കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി .ജി വര്‍ഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം.
2021ലാണ് കേസിനാസ്പദ സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ വകുപ്പുകളില്‍ ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. 28 സാക്ഷികളെയും 22 പ്രമാണങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.  പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് 50000 രൂപ നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചും കോടതി ഉത്തരവായി. രാജാക്കാട് പോലീസ് കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി.

ഓട്ടത്തിനിടെ കാര്‍ കത്തി നശിച്ചു: യാത്രക്കാര്‍ രക്ഷപ്പെട്ടു

ഇടുക്കി- ഓട്ടത്തിനിടെ തീപിടിച്ച കാറില്‍ നിന്നും  സഞ്ചാരികളും സുഹൃത്തായ ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴക്ക്. മുന്നാര്‍- മാട്ടുപ്പെട്ടി റോഡില്‍ റോസ് ഗാര്‍ഡന് സമീപമാണ് സംഭവം.മലപ്പുറത്ത് നിന്ന് മൂന്നാര്‍ കാണാനെത്തിയ ആറുപേര്‍ സഞ്ചരിച്ച കാറാണ് കത്തിയത്.
കഴിഞ്ഞ ദിവസം  വാഹനം സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് മൂന്നാര്‍ റോസ് ഗാര്‍ഡന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. മെക്കാനിക്ക്  വാഹനം നോക്കി തണുപ്പ് കാരണമാണ് സ്റ്റാര്‍ട്ടാകാത്തത് എന്നും പിന്നിട് സ്റ്റാര്‍ട്ടാകുമെന്നും പറഞ്ഞു.  രാവിലെ  സ്റ്റാര്‍ട്ടാക്കി മുന്നോട്ട് പോകവെ വാഹനത്തില്‍ നിന്ന് പുകയുയര്‍ന്ന ശേഷം തീ പിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഓടി മാറി. വാഹനം അല്‍പം ഓടിയപ്പോള്‍ സെന്റര്‍ ലോക്ക് ആകാത്തത് രക്ഷയായി.

തീര്‍ഥാടക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്

ഇടുക്കി- ശബരിമല തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു 14 പേര്‍ക്ക് പരിക്കേറ്റു. കുട്ടിക്കാനം- മുണ്ടക്കയം റൂട്ടില്‍ പുല്ലുമേടിനു സമീപത്താണ് രാത്രി ഏഴ് മണിയോടെ അപകടം നടന്നത്. മൂന്നു പേരുടെ നില  ഗുരുതരമാണ്.
റോഡരികിലെ ക്രാഷ് ബാര്‍ തകര്‍ത്ത് വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ 11 കെ. വി ലൈന്‍ റോഡില്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പിന്നാലെ എത്തിയ വാഹനങ്ങളിലുള്ളവരും ഹൈവേ പോലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തീര്‍ഥാടകരെ മുണ്ടക്കയത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News