Sorry, you need to enable JavaScript to visit this website.

കനത്ത മഴയ്ക്കിടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ടു; പരാതിയുമായി കാറുടമകൾ

ദമാം- സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്കിടെ കാറുകളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ടതായി വ്യാപക പരാതികൾ. 
കാറുകളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ടതായി ഉടമകൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങൾ ചെയ്യുന്നു. നമ്പർ പ്ലേറ്റുകൾ വീണു കിട്ടിയതായി അറിയിച്ച് മറ്റു ചിലരും പരസ്യപ്പെടുത്തുന്നുണ്ട്. 
സ്‌ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുന്ന നമ്പർ പ്ലേറ്റുകളെ അപേക്ഷിച്ച് ഒട്ടിപ്പ് ടേപ്പ് ഉപയോഗിച്ച് ഉറപ്പിച്ച നമ്പർ പ്ലേറ്റുകളാണ് വീണു പോകാൻ സാധ്യത കൂടുതലെന്ന് വർക്ക് ഷോപ്പുകളിലെ ജീവനക്കാരും ഡ്രൈവർമാരും പറയുന്നു. 
ഫാൻസി നമ്പർ പ്ലേറ്റുകൾ അടക്കമുള്ള നമ്പർ പ്ലേറ്റുകളുടെ ഭംഗി നിലനിർത്താൻ ശ്രമിച്ച് ചിലർ കാറുകളുടെ മുൻവശത്തും പിൻഭാഗത്തുമുള്ള നമ്പർ പ്ലേറ്റുകൾ ഒട്ടിപ്പ് ടേപ്പുകൾ ഉപയോഗിച്ച് ഉറപ്പിക്കാനാണ് കൂടുതൽ താൽപര്യം കാണിക്കുന്നത്. നമ്പർ പ്ലേറ്റുകൾ തുളച്ച് സ്‌ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുന്നത് നമ്പർ പ്ലേറ്റുകളുടെ ഭംഗി നഷ്ടപ്പെടുത്തുമെന്ന് ഇവർ കരുതുന്നു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പ്രാദേശിക വിപണിയിലും കാർ ആക്‌സസറീസ് കടകളിലും വിൽപനയ്ക്കുള്ള ഭൂരിഭാഗം ഒട്ടും ടേപ്പുകളും വെള്ളത്തെ പ്രതിരോധിക്കുന്നവയല്ല. മഴവെള്ളം തട്ടുന്നതോടെ ടേപ്പുകളിലെ പശ ഭാഗികമായോ പൂർണമായോ നശിക്കുകയും നമ്പർ പ്ലേറ്റുകൾ വീണുപോവുകയും ചെയ്യും. 
നമ്പർ പ്ലേറ്റുകൾ ഉറപ്പിക്കാനുള്ള ഒട്ടും ടേപ്പുകൾക്ക് പ്രാദേശിക വിപണിയിൽ വലിയ പ്രചാരമാണുണ്ടായിരുന്നത്. എന്നാൽ അടുത്തിടെ കനത്ത മഴ പെയ്തതോടെ ഇവയിലുള്ള വിശ്വാസം ഉപയോക്താക്കൾക്ക് നഷ്ടപ്പെട്ടു. വീണു പോകുന്ന സാഹചര്യം ഒഴിവാക്കാൻ നമ്പർ പ്ലേറ്റുകൾ സ്‌ക്രൂ ഉപയോഗിച്ച് നന്നായി ഉറപ്പിക്കണമെന്ന് വർക്ക്‌ഷോപ്പ് ജീവനക്കാരും ഡ്രൈവർമാരും പറയുന്നു. 
 

Tags

Latest News