ബൂം വാര്‍ഷിക റിപ്പോര്‍ട്ട് 2022 പ്രകാരം വ്യാജവാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ടത് മുസ്‌ലിം സമുദായത്തെയായിരുന്നു. ഹിന്ദുക്കള്‍ക്കാണ് രണ്ടാം സ്ഥാനം. ഈ അവകാശവാദങ്ങളില്‍ ഭൂരിഭാഗവും ജനസംഖ്യാപരമായ ഉത്കണ്ഠ പ്രചരിപ്പിക്കുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള ഉദ്ദേശ്യത്തോടെയാണ് പങ്കുവെക്കപ്പെട്ടതെന്നും കണ്ടെത്തി.
രാഷ്ട്രീയ പാര്‍ട്ടികളില്‍ ബി ജെ പിയും അതിന്റെ നേതാക്കളുമാണ് ഏറ്റവും കൂടുതല്‍ തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിച്ചത്- 16 ശതമാനം. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഏഴു ശതമാനവും എ എ പി 5.4 ശതമാനവുമുണ്ട്.
ബൂം 2022ല്‍ ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ലാ ഭാഷകളില്‍ ജനുവരി രണ്ടിനും ഡിസംബര്‍ 30-നും ഇടയില്‍ 1135 വസ്തുതാ പരിശോധനകളാണ് പ്രസിദ്ധീകരിച്ചതത്. ഈ ക്ലെയിമുകള്‍ ഓരോന്നും വിശകലനം ചെയ്തു. അപവാദ വാര്‍ത്തകളും തെറ്റായ പ്രചാരണങ്ങളും നടത്താന്‍ ഉപയോഗിക്കുന്ന വഞ്ചനയുടെ രീതിയോടൊപ്പം, ടാര്‍ഗെറ്റു ചെയ്യുന്നതിന് പിന്നിലെ തീമുകള്‍, വിഷയങ്ങള്‍, ലക്ഷ്യങ്ങള്‍, വികാരങ്ങള്‍ (പോസിറ്റീവ്, നെഗറ്റീവ് അല്ലെങ്കില്‍ ന്യൂട്രല്‍) എന്നിവയുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തി. രാഷ്ട്രീയവും സാമുദായികവുമായ അവകാശവാദങ്ങളാണ് ആധിപത്യം പുലര്‍ത്തിയത്. രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയാണ് 481-ലധികം ക്ലെയിമുകളുണ്ടായത്. 2022-ല്‍ കണ്ടെത്തിയ കൃത്രിമ വിവരങ്ങളില്‍ ഏറ്റവും പ്രബലം രാഷ്ട്രീയ വ്യാജങ്ങളായിരുന്നു. വസ്തുതാ പരിശോധനകളുടെ 42 ശതമാനത്തിലധികമാണിത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് കഴിഞ്ഞ വര്‍ഷത്തെ രാഷ്ട്രീയ അവകാശവാദങ്ങളുടെ വ്യാപനത്തിന് കാരണമായത്.
സാമുദായിക അവകാശവാദങ്ങളും മതപരമായ സമൂഹത്തന് നേരെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളുമായിരുന്നു കഴിഞ്ഞ വര്‍ഷം വിവര കൃത്രിമത്വത്തിന്റെ ഏറ്റവും പ്രബലമായ രണ്ടാമത്തെ മേഖല. വസ്തുതാ പരിശോധനയുടെ 21 ശതമാനത്തിലധികമാണിത്. കര്‍ണാടകയിലെ ഹിജാബ് നിരോധനം, നൂപൂര്‍ ശര്‍മ്മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശങ്ങള്‍, തെറ്റായ വര്‍ഗീയ അവകാശവാദങ്ങള്‍ ഉന്നയിക്കല്‍, തിരക്കഥയെഴുതി നാടകീയമാക്കിയ വീഡിയോകളുടെ ഉപയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
വിവര കൃത്രിമത്വത്തിന്റെ മറ്റ് പ്രമുഖ മേഖലകള്‍ അന്താരാഷ്ട്രം (10 ശതമാനം), വായനക്കാരെ പ്രകോപിപ്പിക്കാനുള്ള തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം (8.6 ശതമാനം), വിനോദ വ്യവസായവുമായി ബന്ധപ്പെട്ടവ (4.3 ശതമാനം) എന്നിവയാണ്.
2022ല്‍ ഏറ്റവും കൂടുതല്‍ തവണ ലക്ഷ്യമിട്ടത് ബി. ജെ. പിയെയാണെന്ന് വിശകലനം കണ്ടെത്തി. 176 വസ്തുതാ പരിശോധനകളാണ് ഭരണകക്ഷിയെ ലക്ഷ്യമിട്ടുള്ള തെറ്റായ അവകാശവാദങ്ങളുള്ളത്. ഇതില്‍ 117 വസ്തുതാ പരിശോധനകള്‍ പാര്‍ട്ടിയെ നിഷേധാത്മകമായി ലക്ഷ്യമിട്ടപ്പോള്‍ 58 എണ്ണം പോസിറ്റീവായാണ് ലക്ഷ്യമിട്ടത്.
പട്ടികയില്‍ രണ്ടാമത്തേത് മുസ്‌ലിം സമുദായമാണ്. 164 തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാ അവകാശവാദങ്ങളാണുണ്ടായത്. ഇതില്‍ 156 ക്ലെയിമുകള്‍ നിഷേധാത്മകമായ രീതിയിലുള്ളവയാണ്. അതേസമയം എട്ട് ക്ലെയിമുകള്‍ അവരെ പോസിറ്റീവായി ലക്ഷ്യമാക്കി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പട്ടികയില്‍ മൂന്നാമതാണ്. അവരെ ലക്ഷ്യമിട്ടുള്ള 81 അവകാശവാദങ്ങളില്‍ 62 അവകാശവാദങ്ങള്‍ പാര്‍ട്ടിയെ പ്രതികൂലമായി രൂപപ്പെടുത്തിയപ്പോള്‍ 19 എണ്ണം അനുകൂലമായി.
ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ട് 63 അവകാശവാദങ്ങളാണ് വന്നത്. അതില്‍ 47 എണ്ണം നെഗറ്റീവായി ടാര്‍ഗെറ്റുചെയ്തപ്പോള്‍ 15 എണ്ണം പോസിറ്റീവ് ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള 46 അവകാശവാദങ്ങളുമായി ഹിന്ദു സമൂഹം പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യന്‍ കേന്ദ്ര സര്‍ക്കാര്‍ (42 ക്ലെയിമുകള്‍), ബോളിവുഡ് (42 ക്ലെയിമുകള്‍), പാകിസ്ഥാന്‍ (27 ക്ലെയിമുകള്‍), സമാജ്വാദി പാര്‍ട്ടി (22 ക്ലെയിമുകള്‍) എന്നിവയായിരുന്നു മറ്റ് പ്രധാന ലക്ഷ്യങ്ങള്‍.
നിരവധി അസംബ്ലി തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, പാര്‍ട്ടികളിലുടനീളമുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങളില്‍ ലക്ഷ്യമായിട്ടുണ്ട്. ചിലത് അനുകൂലവും ചിലത് പ്രതികൂലവുമാണ്.
ഏറ്റവും കൂടുതല്‍ ടാര്‍ഗെറ്റുചെയ്യപ്പെട്ട രാഷ്ട്രീയ നേതാവായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെത്തി. അതില്‍ 36 എണ്ണം അദ്ദേഹത്തെ നെഗറ്റീവ് ആയി ടാര്‍ഗെറ്റു ചെയ്തപ്പോള്‍ 30 ക്ലെയിമുകള്‍ അദ്ദേഹത്തെ നല്ല രീതിയില്‍ അവതരിപ്പിച്ചു. തന്നെ ലക്ഷ്യമാക്കി ഏറ്റവും കൂടുതല്‍ പോസിറ്റീവ് അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ നേതാവാണ് മോദി.
43 അവകാശവാദങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏറ്റവും കൂടുതല്‍ ടാര്‍ഗെറ്റു ചെയ്യപ്പെട്ട രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ്. അതില്‍ 33 എണ്ണം നെഗറ്റീവായപ്പോള്‍ 10 പേര്‍ മാത്രമാണ് പോസിറ്റീവ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 20 തെറ്റായ അവകാശവാദങ്ങളആണ് ഉന്നയിക്കപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും യു പി നിയമസഭാ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ 11 ക്ലെയിമുകള്‍ അദ്ദേഹത്തെ പോസിറ്റീവായി കാണിച്ചപ്പോള്‍ ഒന്‍പതെണ്ണം നെഗറ്റീവ് ആയി.
അരവിന്ദ് കെജ്രിവാള്‍ (16), ഭഗവന്ത് മാന്‍ (12), അഖിലേഷ് യാദവ് (8), നൂപുര്‍ ശര്‍മ (7), സ്മൃതി ഇറാനി (6), അമിത് ഷാ (6), ഹാര്‍ദിക് പട്ടേല്‍ (5) എന്നിവരായിരുന്നു പതിവായി ലക്ഷ്യമിടുന്ന മറ്റ് രാഷ്ട്രീയ നേതാക്കള്‍. ഈ രാഷ്ട്രീയ നേതാക്കളില്‍ ഭൂരിഭാഗവും നിഷേധാത്മകമായാണ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്.
മുസ്‌ലിംകളും ഹിന്ദുക്കളും ഇന്ത്യയിലെ മത- ജാതി ഗ്രൂപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ലക്ഷ്യങ്ങളാണ്. യഥാക്രമം 164, 46 ക്ലെയിമുകളാണ് ഇരുവിഭാഗങ്ങള്‍ക്കും നേരെയുണ്ടായത്. ടാര്‍ഗെറ്റുകളുടെ പട്ടികയില്‍ ദലിതരും ക്രിസ്ത്യാനികളും പാഴ്സികളും ഉണ്ടായിരുന്നു.
മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള അവകാശവാദങ്ങളില്‍ 77 ശതമാനവും ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അവകാശവാദങ്ങളില്‍ 67 ശതമാനവും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. മുസ്ലിംകള്‍ക്കെതിരെയുള്ള അവകാശവാദങ്ങളില്‍ പൂര്‍ണമായും കെട്ടിച്ചമച്ചത് 12 ശതമാനം വരുമ്പോള്‍ ഹിന്ദുക്കള്‍ക്കെതിരെ 6.5 ശതമാനമാണ് പൂര്‍ണമായും കെട്ടിച്ചമച്ചത്.
ഹിന്ദു- മുസ്ലിം ധ്രുവീകരണത്തില്‍ ജനസംഖ്യാപരമായ ഉത്കണ്ഠ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രണ്ട് ഗ്രൂപ്പുകളും തെറ്റായ അവകാശവാദങ്ങളുമായി അമിതമായി ടാര്‍ഗെറ്റു ചെയ്തതായി വിശകലനം വെളിപ്പെടുത്തി. മുസ്ലിംകളെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ടുള്ള അവകാശവാദങ്ങളില്‍ യഥാക്രമം 89 ശതമാനവും 67 ശതമാനവും ഈ സ്വഭാവത്തിലുള്ളവയാണ്.
ബി.ജെ.പിയും കോണ്‍ഗ്രസും എ. എ. പിയും കൃത്രിമ വിവരങ്ങളാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. മൂന്ന് കക്ഷികളെ ലക്ഷ്യമിട്ട് കൃത്രിമം കാണിച്ച വിവരങ്ങളില്‍ ഭൂരിഭാഗവും അവര്‍ക്കെതിരെ അപകീര്‍ത്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പങ്കുവെച്ചതായി കണ്ടെത്തി. ഇത്തരം അവകാശവാദങ്ങള്‍, 'സ്മിയര്‍ കാമ്പെയ്ന്‍' എന്ന ലക്ഷ്യത്തോടെ യഥാക്രമം 60 ശതമാനം, 67 ശതമാനം, 68 ശതമാനം ക്ലെയിമുകള്‍ ബി. ജെ. പി, കോണ്‍ഗ്രസ്, എ. എ. പി എന്നിവയെ ലക്ഷ്യം വച്ചുള്ളതാണ്.
2022-ല്‍ ഇസ്‌ലാമോഫോബിക് ക്ലെയിമുകള്‍ വ്യാപകമായിരുന്നു,