കോട്ടയം - ജില്ലയില്‍ രണ്ടിടങ്ങളിലായി തെരുവു നായ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്കു പരിക്ക്്്. കടിയേറ്റ ഒമ്പതു പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. എംജിഎം എന്‍എസ്എസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ അമയന്നൂര്‍ പുളിയംപന്തം മാക്കല്‍ സന്തോഷ് മകന്‍ ആദിത്യന്‍ (10) കല്ലേപുരയ്ക്കല്‍ ലീലാമ്മ മകള്‍ അഭിരാമി (13) അമയന്നൂര്‍ സ്വദേശികളായ അമയ (10) അമൃത (13) എന്നീ വിദ്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്. സ്‌കൂളിലേയ്ക്ക് പോകുന്നതിനായി റോഡിലേയ്ക്ക് വരുമ്പോഴാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടാകുന്നത്.വിദ്യാര്‍ഥികളുടെ കൈക്കും കാലിനും കടിയേറ്റു. ഉടന്‍ തന്നെ പാമ്പാടി ഗവ: ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
നട്ടാശേരിയില്‍ തെരുവ് നായയുടെ കടിയേറ്റ് അഞ്ചു പേരാണ് ചികിത്സ തേടിയെത്തിയത്. പാറമ്പുഴ മൈലാടുംപാറ സൂസന്‍ അനിയന്‍ (58) അതിഥിതൊഴിലാളി അഷ്ബുള്‍(27)നട്ടാശേരി സ്വദേശികളായ ജനാര്‍ദ്ദനന്‍(65) ഗോപാലകൃഷ്ണന്‍ നായര്‍(68)സോമശേഖരന്‍(70) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കണ്ണിനും കൈയ്ക്കും കാലിനും കടിയേറ്റ ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. തെരുവ് നായയുടെ കടിയേറ്റ എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രത്നക്കല്ല് തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
തളിപ്പറമ്പ്- കോടികൾ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തളിപ്പറമ്പ് പാലകുളങ്ങരയിലെ ടി. കൃഷ്ണന്റെ പരാതിയിലാണ് കേസ്.ബൈക്കിലെത്തിയ രണ്ടുപേർ തൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് കിലോഗ്രാം തൂക്കമുള്ള അക്വാമറൈൻ എന്നറിയപ്പെടുന്ന രത്നക്കല്ല് തട്ടിയെടുത്തുവെന്നാണ് പരാതി. തളിപ്പറമ്പ് ചിറവക്കിനടുത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മയ്യിൽ സ്വദേശിയായ ബിജു എന്നയാൾ മുഖേന ഇത് വിൽപ്പന നടത്താനുള്ള ശ്രമത്തിലായിരുന്നു. രത്ന കല്ല് കാണാനെന്ന പേരിലാണ് ഇത് ബാഗിലാക്കി പാർക്കിംഗ് ഗ്രൗണ്ടിലെത്തിയത്. രത്നം വാങ്ങാനെന്ന പേരിൽ എത്തിയവരാണ് ഇത് തട്ടിയെടുത്ത് രക്ഷപ്പെട്ടത്. കൃഷ്ണന്റെ പിതാവിന് 40 വർഷം മുമ്പ് ലഭിച്ചതാണത്രെ നീല നിറത്തിലുള്ള രത്നക്കല്ല്. പിതാവിന് ഇത് എവിടെനിന്നാണ് ലഭിച്ചതെന്ന് കൃഷ്ണന് അറിയില്ല. ഇരുപത്തിയഞ്ചു വർഷം മുമ്പ് പിതാവ് മരിച്ചു. ഹൈദരാബാദ് ആർക്കിയോളജിക്കൽ വിഭാഗത്തിൽ രത്നക്കല്ല് പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് കൃഷ്ണന്റെ കൈവശമുണ്ട്. ഇത് വിൽക്കുന്നതിന് ഏറെ നാളായി ഇദ്ദേഹം ശ്രമിച്ചു വരികയായിരുന്നു.
വിവരമറിഞ്ഞ് കൃഷ്ണന്റെ സുഹൃത്തായ മയ്യിൽ സ്വദേശിയാണ് രണ്ടുപേരെ തളിപ്പറമ്പിൽ എത്തിച്ചത്. കോടികൾ വിലവരുന്ന രത്നക്കല്ല് വിറ്റു തരാമെന്ന് ഒരു ജ്വല്ലറി ഉടമ കൃഷ്ണൻ്റെ സുഹൃത്തായ മയ്യിൽ സ്വദേശിയോട് പറഞ്ഞിരുന്നുവത്രേ. ബാഗിൽ സൂക്ഷിച്ച രത്നകല്ല് കാണിക്കുന്നതിനിടെയാണ് ബുള്ളറ്റിൽ വന്നവർ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി . പട്ടുവം ഭാഗത്തേക്കാണ് ഇവർ രക്ഷപെട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് പൊലീസ് ഈ പ്രദേശത്തെ സി.സി.ടി വി ക്യാമറകൾ പരിശോധിച്ചു വരികയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)