സെപ്റ്റംബർ ഏഴിനായിരുന്നു കന്യാകുമാരിയിൽ യാത്രയുടെ തുടക്കം. നാല് മാസം പിന്നിട്ട് സഞ്ചാരം ഉത്തരേന്ത്യയുടെ ഹൃദയ ഭൂമിയിലേക്ക് കടന്നപ്പോൾ രാജ്യത്തിനാവശ്യമായ രാഷ്ട്രീയവും വളരെ മെല്ലെയാണെങ്കിലും രാഹുൽ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സംഘം ഇപ്പോഴുള്ളത് ഹരിയാനയിലാണ്.
ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ പാർട്ടികളിലൊന്നായ സി.പി.എമ്മിന് പോലും അൽപ നാൾ മുമ്പ് വരെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 'സീറ്റ് ജോഡോ' യാത്രയായിരുന്നു. അവരുടെ കൂട്ടത്തിലെ താഴ്ന്ന നിലവാരക്കാർ പൊറോട്ട യാത്രയെന്നും പരിഹസിച്ചു. ഈ മനുഷ്യന് ഇതെന്തിന്റെ കേടാണെന്ന് അധിക പേരും രാഹുലിനെ നോക്കി മുഖം ചുളിച്ചു. അപ്പോഴും ഇന്ത്യയെ ആത്മാർഥമായി സ്‌നേഹിക്കുന്നവർക്ക് ഉറപ്പായിരുന്നു ഈ യാത്ര വിജയ വഴിയിലേക്കാണെന്ന്. ആദ്യമത് തുറന്നു പറഞ്ഞ ധൈര്യം തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി സ്റ്റാലിന്റേതായിരുന്നു- രാഹുൽ പറയുന്നത് കേവലമായ പാർട്ടി രാഷ്ട്രീയമല്ലെന്നും രാജ്യത്തെ ഒരുമിച്ചു നിർത്താനുള്ള ആദർശമാണെന്നും സ്റ്റാലിൻ ആദ്യമേ പറഞ്ഞു വെച്ചു. സെപ്റ്റംബർ ഏഴിനായിരുന്നു കന്യാകുമാരിയിൽ യാത്രയുടെ തുടക്കം. നാല് മാസം പിന്നിട്ട് സഞ്ചാരം ഉത്തരേന്ത്യയുടെ ഹൃദയഭൂമിയിലേക്ക് കടന്നപ്പോൾ രാജ്യത്തിനാവശ്യമായ രാഷ്ട്രീയവും വളരെ മെല്ലെയാണെങ്കിലും രാഹുൽ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സംഘം ഇപ്പോഴുള്ളത് ഹരിയാനയിലാണ്. 114 ദിവസം പിന്നിട്ട യാത്ര വലിയ തോതിലുള്ള ആത്മവിശ്വാസമാണ് കോൺഗ്രസിന് നൽകിയിട്ടുള്ളത്. താനൊരു പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്ന പ്രതിഛായ രാഹുൽ എവിടെയും നൽകുന്നില്ല. അധികാര മോഹമില്ല എന്നതാണ് രാഹുൽ ഗാന്ധിയെ മറ്റുള്ള നേതാക്കളിൽ നിന്ന് വേറിട്ട് നിർത്തുന്നതെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ കെ. വേണു ദിവസങ്ങൾക്ക് മുമ്പ് രാഹുലിന്റെ ദൗത്യത്തെ ശരിയാംവണ്ണം നിരീക്ഷിച്ചിരുന്നു.
ബി.എസ്.പി നേതാവ് മായാവതി, അഖിലേഷ് യാദവ് എന്നിവർ യാത്രക്ക് ആശംസ നേർന്നു കഴിഞ്ഞു.
കണ്ടില്ലെന്ന് നടിച്ചിരുന്ന ബി.ജെ.പി അവരുടെ സർവ സംവിധാനങ്ങളും ഉപയോഗിച്ച് അടുത്ത ദിവസങ്ങളിൽ രാഹുൽ വിരുദ്ധ പ്രചാരണം അഴിച്ചു വിടാനാണ് സാധ്യത. അതിന്റെ തുടക്കം മുഖ്യധാര ഇന്ത്യൻ മാധ്യമങ്ങളിൽ കണ്ടു തുടങ്ങിയിട്ടുണ്ട്. ബി.ജെ.വൈ എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ ഭാരത് ജോഡോ യാത്രയെ ചുരുക്കി എഴുതുന്നത്. ബി.ജെ.െൈവയെ നിതീഷ് കുമാർ, അഖിലേശ് യാദവ്, തേജസ്വി യാദവ്, ഉമർ അബ്ദുല്ല, സുപ്രിയ സുലേ തുടങ്ങിയവരൊന്നും കണ്ട മട്ട് നടിക്കുന്നില്ലെന്നാണ് ബി.ജെ.പി അനുകൂല കോളമെഴുത്തുകാരുടെ പ്രചാരണം. അവരുടെ കോളവും വാർത്തകളും അച്ചടിച്ചു വരുമ്പോഴേക്കും അനുദിനം യാഥാർഥ്യം മറ്റൊന്നാവുകയാണ്. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ അയോധ്യ രാമക്ഷേത്ത്രിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ്, വി.എച്ച്.പി നേതാവും രാമജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചംപത് റായി എന്നിവരൊക്കെ യാത്രയെ പ്രശംസിച്ചതോടെ കാര്യം തിരിച്ചറിഞ്ഞ ബി.ജെ.പി യാത്രക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്ക് പുതുവഴി തേടാതിരിക്കില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യാത്ര വഴിയിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ നടന്നവർ വിനോബ ഭാവെ, സുനിൽ ദത്ത്, എൽ.കെ. അദ്വാനി, ചന്ദ്രബാബു നായിഡു, ജഗൻ റെഡി എന്നിവരായിരുന്നു. എല്ലാവരും കൃത്യമായി അവരുടെ അജണ്ട പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ യാത്രകളുടെ നായകർ. ഇവരിൽ കെ. ചന്ദശേഖറിന്റെ യാത്ര ഇന്ത്യയെ ഇളക്കി മറിച്ചിരുന്നു. അതുവരെ അധികാര രാഷ്ട്രീയത്തിലൊന്നുമില്ലാതിരുന്ന ചന്ദ്രശേഖറിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചാണ് (1990-91) ആ യാത്ര തീർന്നത്. ബി.ജെ.പി ഇതരനായ ഒരാളെ റെയ്‌സിന കുന്നിൽ (രാഷ്ട്രപതി ഭവൻ മുതൽ എല്ലാ ഭരണ സംവിധാനങ്ങളും നിലകൊള്ളുന്ന സ്ഥലം) എത്തിക്കാനുള്ള ശക്തി രാഹുൽ ഗാന്ധിയുടെ യാത്ര ആർജിച്ചെടുക്കുകയാണോ? ഇന്ത്യയും ലോകവും രാഹുൽ ഗാന്ധിയിലേക്കും ഭാരത് ജോഡോ യാത്രയിലേക്കും ആവേശത്തോടെ ഉറ്റു നോക്കുകയാണ്. പ്രധാനമന്ത്രി മോഡിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പ്രചാരണ തന്ത്രങ്ങളെ സ്‌നേഹത്തിന്റെ വാക്കിലും നോക്കിലുമാണ് രാഹുൽ സംഘം പ്രതിരോധിക്കുന്നത്. യാത്ര വഴിയിലെ ഓരോ ഇടപെടലുകളിലും സ്‌നേഹ സ്പർശം കാണാനാകും. പ്രിയ സഹോദരിക്ക് പൊന്നുമ്മ നൽകുന്നതു മുതൽ അമ്മ സോണിയ ഗാന്ധിയിൽ നിന്ന് വാത്സല്യം സ്വീകരിക്കുന്നതിൽ വരെ ജനമനസ്സിൽ ഇടം പിടിക്കുന്ന സമീപനമുണ്ട്. യാത്രയുടെ സമാപനവും അനുബന്ധ പരിപാടികളും കോൺഗ്രസുകാർ മാത്രമല്ല, ആ പാർട്ടിക്ക് പുറത്തുള്ളവരും ആയിരം കണ്ണുമായി നോക്കി നിൽക്കുകയാണ്. കേരള ത്തിലെ കോൺഗ്രസ് നേതാക്കൾക്ക് സമാപന പരിപാടിക്ക് പോകാനായി നിയമ സഭ സമ്മേളനം പോലും ക്രമപ്പെടുത്തിയിരിക്കുന്നു. ശരിക്കു പറഞ്ഞാൽ കോൺഗ്രസുകാരേക്കാൾ ആ പാർട്ടിക്ക് പുറത്തുള്ളവർക്കാണിന്ന് കോൺഗ്രസിന്റെ തിരിച്ചുവരവിൽ താൽപര്യം.