മുംബൈ-ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനും നടി നോഹ ഫത്തേഹിയും ഡേറ്റിംഗിലെന്ന് പ്രചാരണം ശക്തമാകുമ്പോള്‍ പാക്കിസ്ഥാന് നടി സാദിയ ഖാന് പുതിയ പ്രണയനായികയെന്ന് പാപ്പരാസികള്‍. ആര്യനും മുപ്പത്തിയഞ്ചുകാരിയായ സാദിയ ഖാനും ഒരുമിച്ചുള്ള ചിത്രം സാദിയ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പുതുവത്സരത്തിലേക്കുള്ള പുതിയ തുടക്കം എന്നാണ് അടിക്കുറിപ്പ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വന്ന ചിത്രം പെട്ടെന്ന് വൈറലായി. പാക്കിസ്ഥാനില്‍ ടെലിവിഷന്‍ മേഖലയിലും മറ്റും സജീവ സാന്നിദ്ധ്യമാണ് സാദിയ. അതേസമയം ആര്യന് ഖാനും നോറ ഫത്തേഹിയും ദുബായില്‍ ഒന്നിച്ചു എത്തിയതാണ് ഇരുവരും ഡേറ്റിംഗിലാണെന്ന പ്രചാരണങ്ങള്‍ക്ക് കാരണം. ദുബായില്‍ നിന്നുള്ള ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യ്യമത്തില് ശ്രദ്ധ നേടുന്നു.എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളില്ല. നേരത്തേ ദുബായില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ആര്യന്റെ സഹോദരി സുഹാന ഖാനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറുമൊത്ത് നോറ പോസ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ദുബായില്‍ ഒരു പാര്‍ട്ടിയില്‍ ഇരുവരും ഉണ്ടായിരുന്നു. ആ പാര്‍ട്ടിയില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഇതിനപ്പുറം ഒന്നുമില്ല. അവര്‍ രണ്ടുപേരും ഒരേ സൗഹൃദസംഘത്തിന്റെ ഭാഗമാണെന്ന് ഒരുവിഭാഗം വിലയിരുത്തപ്പെടുന്നു. ആര്യനെയും നോറയെ ഒരേ വേദിയില്‍ കാണുന്നത് വലിയ കാര്യമല്ല എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.ഇരുവരും ഡേറ്റിംഗ് ആരംഭിച്ചെന്ന് പാപ്പരാസികള്‍ വാദിക്കുന്നു.