ചെന്നൈ: മഞ്ജുു വാര്യര്‍ നായികയും തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളായ അജിത്ത് കുമാര്‍ നായകനുമായ തമിഴ് ചിത്രമായ ''തുനിവിന് ' സൗദി അറേബ്യയില്‍ നിരോധനം. ജനുവരി 11 ന് റിലീസ് ചെയ്യാനിരിക്കെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ 'നേര്‍കൊണ്ട' , 'പാര്‍വൈ' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറത്ത് വരുന്നത്. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ത്തികരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്നും സൂചനയുണ്ട്.
നേരത്തെയും ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാല്‍ നായകനായ എഫ്‌ഐആര്‍ എന്നിവയ്ക്കും ഉള്ളടക്കത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്ററും സമാനമായ അവസ്ഥ ഗള്‍ഫില്‍ നേരിട്ടുരുന്നു. അന്നും എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന'തുനിവ്' പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിലായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ചിത്രത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. കലാസംവിധാനം: മിലന്‍, എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയാണ് ചെയ്യുന്നത്.