Sorry, you need to enable JavaScript to visit this website.

ആരാധകരുടെ കാത്തിരിപ്പിന് വിരാമം ''ദി ബോസ് റിട്ടേൺസ്'; 'വാരിസ്' ട്രെയ്‌ലർ റിലീസായി

ജനുവരി 12ന് കേരളത്തിൽ ലേഡീസ് ഫാൻസ് ഷോകൾ ഉൾപ്പെടെ റിലീസിന് ആരാധകർക്കായി 100ലധികം പ്രദർശനങ്ങളുണ്ടാകുമെന്നാണ്

ദളപതി ആരാധകർ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'വാരിസ്'. സിനിമയുടെ ഒഫീഷ്യൽ ട്രയിലർ റിലീസായി. റിലീസായി മണിക്കൂറുകൾക്കുള്ളിൽ വൻ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം. 

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാർത്തിക് പളനി ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് സിനിമ നിർമ്മിക്കുന്നത്. പൊങ്കൽ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം ജനുവരി 12ന് പ്രദർശനത്തിന് എത്തും. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Latest News