ഇന്‍ഡോര്‍- ചെറുപ്പത്തില്‍ കണ്ണിനേറ്റ പരുക്ക് മാറാന്‍ നടത്തിയ പ്രാര്‍ഥനകളൊന്നും ഫലിക്കാത്തതിനാല്‍ ക്ഷേത്രങ്ങള്‍ക്കു നേരെ യുവാവിന്റെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
ചന്ദന്‍പുരയിലേയും ഛത്രിപുരയിലേയും ക്ഷേത്രങ്ങള്‍ക്കു നേരെയാണ് 24കാരനായ യുവാവ് ആക്രമണം നടത്തിയത്. ഇയാള്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ അശുദ്ധമാക്കുകയും ചെയ്തു.
യുവാവിന് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രശാന്ത് ചൗബെ പറഞ്ഞു.