കൊച്ചി-കൊച്ചിയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തി ഹീനമായ നിലയിലും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു. ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തിയതിനെ തുടര്‍ന്ന് മട്ടാഞ്ചേരി ലോബോ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഖയായീസ് ഹോട്ടല്‍ അടച്ച് പൂട്ടി.ഹോട്ടലിന്റെ മുകള്‍ ഭാഗം വൃത്തി ഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം കൊച്ചി സര്‍ക്കിള്‍ ഓഫിസര്‍ ഡോക്ടര്‍ നിമിഷ ഭാസ്‌ക്കര്‍,കളമശേരി സര്‍ക്കിള്‍ ഓഫിസര്‍ എം.എന്‍ ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇതിന് പുറമേ ഹോട്ടല്‍ എ വണ്‍,സിറ്റി സ്റ്റാര്‍ എന്നീ ഹോട്ടലുകളും അടച്ച് പൂട്ടി.മുപ്പതോളം കടകളിലാണ് പരിശോധന നടത്തിയത്.ഒമ്പത് കടകളില്‍ നിന്ന് പിഴ ഈടാക്കി.ന്യൂനതകള്‍ പരിഹരിക്കാന്‍ എട്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി.വരും ദിവസങ്ങളിലും പരിശോധന തുടരുവാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.
വിമാനത്തിൽ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചയാളെ കമ്പനി പിരിച്ചുവിട്ടു
ന്യൂദൽഹി- എയർ ഇന്ത്യ വിമാനത്തിൽ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കർ മിശ്രയെ അദ്ദേഹത്തിന്റെ കമ്പനിയായ വെൽസ് ഫാർഗോ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. 34 കാരനായ ശങ്കര് മിശ്രയ്‌ക്കെതിരായ ആരോപണങ്ങൾ വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കമ്പനി പറഞ്ഞു.
'വെൽസ് ഫാർഗോ ജീവനക്കാർ പ്രൊഫഷണലും വ്യക്തിപരവുമായ പെരുമാറ്റത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നവരാണ്. ഈ ആരോപണങ്ങൾ കമ്പനിയെ ആഴത്തിൽ അസ്വസ്ഥമാക്കുന്നു. ഈ വ്യക്തിയെ വെൽസ് ഫാർഗോയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, ശങ്കർ മിശ്രയെ ഇതേവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നവംബർ 26 ന് ന്യൂയോർക്ക്-ദൽഹി എയർ ഇന്ത്യ വിമാനത്തിലാണ് യാത്രയ്ക്കിടെ ശങ്കർ മിശ്ര തന്റെ പാന്റിന്റെ സിപ്പ് അഴിക്കുകയും ബിസിനസ് ക്ലാസിലെ ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിക്കുകയും ചെയ്തത്. ഇത് തന്റെ ഭാര്യയെയും കുട്ടിയെയും ബാധിക്കുമെന്ന് പറഞ്ഞ് പോലീസിൽ പരാതിപ്പെടരുതെന്ന് അയാൾ പിന്നീട് സ്ത്രീയോട് അപേക്ഷിച്ചു.
സംഭവം കഴിഞ്ഞ് ഇത്രദിവസം പിന്നിട്ടിട്ടും ഇന്നാണ് എയർ ഇന്ത്യ അധികൃതർ പോലീസിൽ പരാതി നൽകിയത്. സ്ത്രീയുടെ കൂടെ ആഗ്രഹം മാനിച്ചാണ് പോലീസിനെ വിളിക്കാതിരുന്നത് എന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. സംഭവം പുറത്തറിഞ്ഞ ഏറെ വിവാദമായതോടെ ഇത് സംബന്ധിച്ച് എയർ ഇന്ത്യ ഉദ്യോഗസ്ഥരോടും വിമാനത്തിലെ ജീവനക്കാരോടും സംഭവം കൈകാര്യം ചെയ്തതിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
അനിയന്ത്രിതമായി പെരുമാറുകയോ അനുചിതമായി പെരുമാറുകയോ ചെയ്യുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) മുന്നറിയിപ്പ് നൽകി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)