കോഴിക്കോട്- അഖിലേന്ത്യ സുന്നി ജംഇയത്തുൽ ഉലമ നേതാവ് കാന്തപുരം എ.പി അബൂക്കർ മുസ്്‌ലിയാരെ വീണ്ടും സന്ദർശിച്ച് മുസ്്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അസുഖ ബാധിതനായ ശേഷം ഇത് രണ്ടാം തവണയാണ് കാന്തപുരത്തെ സന്ദർശിച്ച് കുഞ്ഞാലിക്കുട്ടി ആയുരാരോഗ്യ സൗഖ്യം നേരുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി ഏറെനേരം സംസാരിച്ചുവെന്നും ശാരീരിക പ്രയാസങ്ങളിൽ നിന്ന് മുക്തനായി അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തിൽ മടങ്ങി വരുന്നുണ്ട് എന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സദാ സമയവും കർമനിരതമായ മഹത് വ്യക്തിത്വമാണ് മഹാനാവർകളുടേത്. പൂർണ്ണ ആരോഗ്യത്തോടെ കർമ മണ്ഡലത്തിൽ കൂടുതൽ നിറഞ്ഞു നിൽക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിന് താഴെ ആമീൻ എന്ന സന്ദേശവുമായി യൂത്ത് ലീഗ് സംസ്ഥാാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുമെത്തി.