ഐ ബോള്‍ കുടുംബത്തില്‍ നിന്ന് ലാപ്‌ടോപ് പോര്‍ട്ടഫോളിയോയില്‍ പുത്തന്‍ അദ്ധ്യായം കുറിക്കുകയാണ് കോംപ്ബുക്ക് ഫാമിലി മെരിറ്റ് ജി 9. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയ്‌ക്കൊപ്പം ബജറ്റില്‍ ഒതുങ്ങുന്ന വിലയും ഇതിന്റെ സവിശേഷതയാണ്. 32 ജി.ബി ബില്‍റ്റ് ഇന്‍ സ്‌റ്റോറേജ്, കൂടാതെ മൈക്രോ എസ്.ഡി കാര്‍ഡിലൂടെ 128 ജി.ബി എക്‌സ്പാന്‍ഡബ്ള്‍ മെമ്മറിയുമുണ്ട്. പ്രൊവിഷണല്‍ സ്‌റ്റോറേജ് സ്ലോട്ടില്‍ ഘടിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ എച്ച്.ഡി.ഡി, അഫിക്‌സ് എച്ച്.ഡി.ഡി, എസ്.എസ്.ഡി എന്നിവയിലൂടെയും സ്‌റ്റോറേജ് ചെയ്യാം.
1ടി.ബി വരെ ഡോക്യുമെന്റ്‌സ്, ഫോട്ടോ, സിനിമകള്‍ തുടങ്ങിയവ സ്‌റ്റോര്‍ ചെയ്യാം, ഏറ്റവും പുതിയ വിന്‍ഡോസ് 10ന്റെ പരിചയത്താല്‍ ഐബോള്‍ കോംപ്ബുക്ക് മെരിറ്റ് ഏ 9 ഇന്റലിജന്റ് പവര്‍ സേവിംഗ് ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്നു. ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ ബില്‍റ്റ് ഇന്‍ കോര്‍ട്ടാന, പിസിയെ വൈറസ്, മാല്‍വയര്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുന്ന ബില്‍റ്റ് ഇന്‍ ആന്റി വൈറസ് ഡിഫന്‍ഡര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.