ജിദ്ദ - ഇന്ത്യൻ കൾച്ചറൽ നൈറ്റിനോടനുബന്ധിച്ച് ജിദ്ദയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ഫെബ്രുവരി രണ്ടിന് നടക്കുന്ന സൗത്ത് ഇന്ത്യൻ നൈറ്റിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ ദിലീപ്, എം.ജി. ശ്രീകുമാർ, നാദിർഷാ, കോട്ടയം നസീർ, രഞ്ജിനി ജോസ് എന്നിവർ അണിനിരക്കും. ഫെബ്രുവരി മൂന്നിന് ബോളിവുഡ് നൈറ്റിന്റെ ഭാഗമായി കുമാർ സാനു ബാന്റ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. രഞ്ജന ചോപ്ര, അഫ്സൽ ആലുവ എന്നിവരും പങ്കെടുക്കും. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ ജിദ്ദ ഇക്വസ്റ്റിയൻ പാർക്കിൽ രാത്രി ഒമ്പത് മണിക്ക് നടത്തുന്ന പരിപാടിയുടെ സംഘാടകർ ഗുഡ്ഹോപ് ഇവന്റ്സാണ്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)