തിരുവനന്തപുരം- വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്ര (20)യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാന്ദ്ര മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ പുറത്തുനിന്ന് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
(ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാര മാര്‍ഗ്ഗം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയുണ്ടായാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം പകരാന്‍ 1056 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. 0471-2552056 എന്ന നമ്പറില്‍ ബന്ധപ്പെട്ടാലും സഹായങ്ങള്‍ ലഭിക്കും.)