Sorry, you need to enable JavaScript to visit this website.

മുസ്‌ലിം വിരുദ്ധ ചിത്രീകരണം: സർക്കാർ മാപ്പ് പറയുക -എസ്.ഐ.ഒ

കോഴിക്കോട്- സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ച സംഗീത ദൃശ്യത്തിൽ മുസ്‌ലിം വേഷത്തെ ഭീകരവാദമായി ചിത്രീകരിക്കുന്ന രംഗങ്ങൾ കടന്നുവന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. 
ഇത് ഒറ്റപ്പെട്ട വീഴ്ചയായി കാണുവാൻ സാധിക്കില്ല. കലോത്സവവുമായി ബന്ധപ്പെട്ട അധികാരികൾ കോഴിക്കോട് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അടക്കമുള്ള ആളുകൾ നേരത്തെ തന്നെ കാണുകയും അംഗീകാരം നൽകുകയും ചെയ്തു കൊണ്ടാണ് സംഗീത നൃത്തം അവതരിപ്പിക്കപ്പെട്ടത്. 

സംഗീത ദൃശ്യം സംവിധാനം ചെയ്ത ആളും അത് അവതരിപ്പിച്ച ടീമും അവരുടെ സാമൂഹ്യ മാധ്യമങ്ങൾ പരിശോധിക്കുമ്പോൾ സംഘപരിവാർ അനുകൂല നിലപാടുകൾ എടുത്ത് പോന്നിരുന്നവരാണ് എന്നത് വ്യക്തമാണ്. ഇത് അറിയാമായിരുന്നിട്ടും അവരെ കേരളത്തിലെ ഏറ്റവും സുപ്രധാനമായ ഒരു പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ദൃശ്യങ്ങൾ അവതരിപ്പിക്കാൻ തെരഞ്ഞെടുത്തതിൽ തന്നെ ഗൂഢമായ ലക്ഷ്യങ്ങളുണ്ട്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മുഖ്യമന്ത്രി നേരിട്ട് കണ്ടിട്ടും ഇതുവരെ പ്രതികരണങ്ങൾ ഒന്നും നടത്താത്തത് സംശയം ജനിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച പിഴവുകൾ പരിശോധിക്കപ്പെടുകയും മോശമായി ചിത്രീകരിക്കപ്പെട്ട ജനവിഭാഗത്തോട് സർക്കാർ മാപ്പ് പറയുകയും ചെയ്യേണ്ടതുണ്ട്. സംഗീത ദൃശ്യം തെരഞ്ഞെടുത്തതിലും അതിന്റെ നടത്തിപ്പിലും വന്ന മുസ്‌ലിം വിരുദ്ധമായ ഘടകങ്ങൾ പരിശോധിക്കപ്പെടുകയും ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളുകയും ചെയ്യണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കത്തെ ഇസ്്‌ലാമോഫോബിയ പടർത്താനുള്ള അവസരമായി തെരഞ്ഞെടുത്തതിൽ എസ്.ഐ.ഒ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വാർത്താ ക്കുറിപ്പിൽ അറിയിച്ചു.
ആവശ്യമായ നടപടികൾ കൈക്കൊള്ളാത്ത പക്ഷം പ്രതിഷേധം തെരുവിലേക്ക് ഉയർത്തുമെന്നും എസ്.ഐ.ഒ നേതാക്കൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ്. ടി.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അസ്‌ലഹ് കക്കോടി, അഡ്വ. അബ്ദുൽ വാഹിദ്, വാഹിദ് ചുള്ളിപ്പാറ, ഷറഫുദ്ദീൻ നദ്‌വി എന്നിവർ പങ്കെടുത്തു.


 

Latest News