Sorry, you need to enable JavaScript to visit this website.

അൽകോബാറിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടാൻ 20 ലക്ഷം പൂച്ചെടികൾ

ദമാം - അൽകോബാർ നഗരത്തിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടാൻ നഗരത്തിലെ പ്രധാന ചത്വരങ്ങളിലും റോഡുകളിലും കോർണിഷിലും ബീച്ച് സൈഡിലും അൽകോബാർ നഗരസഭ 20 ലക്ഷത്തിലേറെ പൂച്ചെടികൾ നട്ടുവളർത്തി. 
വിഷ്വൽ ലാൻഡ്‌സ്‌കേപ് മെച്ചപ്പെടുത്താനും ഹരിത ഇടങ്ങളുടെ പ്രതിശീർഷ വിഹിതം വർധിപ്പിക്കാനും സൗദി ഗ്രീൻ ഇനീഷ്യേറ്റീവിനും അശ്ശർഖിയ ഗ്രീൻ ഇനീഷ്യേറ്റീവിനും അനുസൃതമായി വിവിധ തരം പൂക്കൾ കൊണ്ട് അൽകോബാറിന്റെ ഭംഗി വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അൽകോബാർ നഗരസഭ 20 ലക്ഷത്തിലേറെ പൂച്ചെടികൾ നട്ടുവളർത്തിയത്. ലോകത്തെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായി അൽകോബാർ നഗരത്തെ മാറ്റാനുള്ള നഗരസഭയുടെ പ്രതിബദ്ധതയുടെ കൂടി ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വാട്ടർ ഫ്രണ്ട്, കോർണിഷ്, പാർക്കുകൾ എന്നിവിടങ്ങളിൽ വ്യത്യസ്ത വലിപ്പങ്ങളിലും വർണങ്ങളിലുമുള്ള പൂച്ചെടികൾ നട്ടുവളർത്താനുള്ള ജോലികൾ പൂർത്തിയാക്കിയതായി അൽകോബാർ നഗരസഭ മേധാവി എൻജിനീയർ മിശ്അൽ അൽഹർബി പറഞ്ഞു. 
നഗരത്തിലെ കൂടുതൽ റോഡുകളിലും പബ്ലിക് പാർക്കുകളിലും ചത്വരങ്ങളിലും പൂച്ചെടികൾ നട്ടുവളർത്താൻ നഗരസഭ പ്രത്യേകം ശ്രദ്ധ ചെലുത്തി. നഗരത്തിലെ പൊതുസ്ഥലങ്ങളിൽ വ്യത്യസ്ത വർണങ്ങളിലുള്ള പൂക്കളുടെ സാന്നിധ്യം നഗരവാസികളെ സന്തോഷിപ്പിക്കുന്നു. 
ഇത് അൽകോബാറിന്റെ പുരോഗതി വ്യക്തമാക്കുന്ന പ്രശോഭിതമായ ചിത്രം നൽകുന്നു. അൽകോബാറിലെ റോഡുകളിലും ചത്വരങ്ങളിലും പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കു മുന്നിലും കാർഷിക സൗന്ദര്യ സവിശേഷതകൾ മെച്ചപ്പെടുത്താൻ അൽകോബാർ നഗരസഭ നിരന്തരം പരിശ്രമിക്കുമെന്നും എൻജിനീയർ മിശ്അൽ അൽഹർബി പറഞ്ഞു.

Tags

Latest News