റിയാദ് - യൂറോപ്യൻ യൂനിയനിലെ സൗദി അംബാസഡറും യൂറോപ്യൻ യൂനിയനിലേക്കും യൂറോപ്യൻ ആറ്റമിക് എനർജി കമ്യൂണിറ്റിയിലേക്കുമുള്ള സൗദി മിഷൻ മേധാവിയുമായി നിയമിതയായ ഹൈഫ ബിൻത് അബ്ദുറഹ്മാൻ അൽജുദൈഅ് മലയാളം ന്യൂസ് പ്രസാധകരായ എസ്.ആർ.എം.ജിക്ക് കീഴിലുള്ള എസ്.ആർ.എം.ജി തിങ്ക് മാനേജിംഗ് ഡയറക്ടർ. യൂറോപ്യൻ യൂണിയനിലേക്കുളള സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധിയാണ് ഹൈഫ ബിൻത് അബ്ദുറഹ്മാൻ അൽജുദൈഅ്. എസ്.ആർ.എം.ജി(സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ്) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ജുമാന ആർ അൽ റാഷിദ്, ബിൻത് അബ്ദുറഹ്മാൻ അൽജുദൈയിനെ അഭിനന്ദിച്ചു. എസ്.ആർ.എം.ജി തിങ്കിന്റെ വളർച്ചയിൽ ഹൈഫയുടെ പങ്ക് വളരെ വലുതായിരുന്നുവെന്ന് സി.ഇ.ഒ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
രണ്ടു വനിതകൾ അടക്കം വിദേശ രാജ്യങ്ങളിൽ പുതിയ അംബാസഡർമാരായി നിയമിതരായ 11 പേർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. റിയാദ് അൽയെമാമ കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഡോ. ഫൈസൽ ബിൻ സൗദ് അൽമുജഫൽ (കാമറൂൺ), ഫൈസൽ ബിൻ അബ്ദുല്ല അൽആമൂദി (ഇന്തോനേഷ്യ), ഫൈസൽ ബിൻ ഹനീഫ് അൽഖഹ്താനി (കസാക്കിസ്ഥാൻ), സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽദഖീൽ (ഘാന), അലി ബിൻ സഅദ് അൽഖഹ്താനി (സാംബിയ), സഅദ് ബിൻ ബഖീത് അൽഖുഥാമി (കോട്ട് ഡിവോയ്ർ), ഫറാജ് നാദിർ ഫറാജ് ബിൻ നാദിർ (ഗാബൂൺ), സുൽത്താൻ ബിൻ ഫഹദ് ബിൻ ഖുസൈം (ഓസ്‌ട്രേലിയ), നസ്‌റീൻ ബിൻത് ഹമദ് അൽശുബുൽ (ഫിൻലാൻഡ്) ഡോ. ഫഹാദ് ബിൻ ഈദ് അൽറശീദി (ഗിനിയ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
@osaamhsadi) January 4, 2023
ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറും വിശ്വസ്തതയും കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യതാൽപര്യങ്ങളും നിയമങ്ങളും പാലിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാർഥമായും കർത്തവ്യങ്ങൾ നിർവഹിക്കുമെന്നും അല്ലാഹുവിന്റെ പേരിൽ ആണയിടുന്നു എന്ന വാചകം ഉരുവിട്ടാണ് അംബാസഡർമാർ സത്യപ്രതിജ്ഞ ചെയ്തത്. ഡെപ്യൂട്ടി വിദേശ മന്ത്രി എൻജിനീയർ വലീദ് അൽഖിരീജിയും സൽമാൻ രാജാവിന്റെ അസിസ്റ്റന്റ് സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് അൽസാലിമും ചടങ്ങിൽ സംബന്ധിച്ചു.
സമീപകാലത്ത് രണ്ടു വനിതകളെ വിദേശങ്ങളിൽ സൗദി അംബാസഡർമാരായി നിയമിച്ചിരുന്നു. അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരിയാണ് സൗദി അറേബ്യയുടെ ചരിത്രത്തിൽ വിദേശ രാജ്യത്ത് അംബാസഡറായി നിയമിക്കപ്പെടുന്ന ആദ്യ വനിത. നോർവെയിലെ അംബാസഡറായി ആമാൽ ബിൻത് യഹ്‌യ അൽമുഅല്ലിമിയെയും പിന്നീട് നിയമിച്ചു. അടുത്തിടെ അസിസ്റ്റന്റ് സ്പീക്കർ പദവിയിൽ ഡോ. ഹനാൻ ബിൻത് അബ്ദുറഹീം അൽഅഹ്മദിയെ രാജാവ് നിയമിച്ചിരുന്നു. വനിത ശാക്തീകരണ മേഖലയിൽ ശക്തമായ ചുവടുവെപ്പുകൾ നടത്തുന്ന സൗദി അറേബ്യ സമീപകാലത്തായി നിരവധി വനിതകളെ ഉന്നത പദവികളിൽ നിയമിച്ചിട്ടുണ്ട്.