ചെന്നൈ- തമിഴ്നാട് ബി ജെ പി നേതാവും നടിയുമായ ഗായത്രി രഘുറാം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബി ജെ പി സാംസ്കാരിക വിഭാഗം മേധാവിയായിരുന്നു ഗായത്രി.പാര്‍ട്ടിക്കുള്ളിലെ സമത്വമില്ലായ്മയും സ്ത്രീകളോടുള്ള ബഹുമാനക്കുറവുമാണ് ബി ജെ പിയില്‍ നിന്ന് രാജിവയ്ക്കാന്‍ പ്രേരണയായത്. ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നതില്‍ അതിയായ ദുഃഖമുണ്ട്. അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ഇതിലും നല്ലത് പുറത്തുനിന്നുള്ളവരുടെ കളിയാക്കലുകളാണെന്നും ഗായത്രി ട്വിറ്ററില്‍ കുറിച്ചു.പാര്‍ട്ടിയുടെ ഒ ബി സി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ ന്യൂനപക്ഷവിഭാഗം നേതാവ് ഡെയ്സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരസ്യപ്രതികരണം നടത്തിയതിന്റെ പേരിലായിരുന്നു ഗായത്രിയ്ക്ക് സസ്പെന്ഷന് ലഭിച്ചത്. തമിഴകത്തെ ബി.ജെ.പിയുടെ മുഖമാണ് അണ്ണാമലൈ. ഇദ്ദേഹത്തിന് ധാരാളം ഫാന്‍സ് കേരളത്തില്‍ പോലുമുണ്ട്. അണ്ണാമലൈക്കെതിരെ കലാപമുയര്‍ത്തി യുവനടി പാര്‍ട്ടി വിടുന്നത് ബി.ജെ.പിയ്ക്ക് ഏറെ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.