മുംബൈ-ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്ന ഭാട്ടിയയും തമ്മില്‍ പ്രണയത്തിലാണെന്ന് സൂചന. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമന്നയുടെ ജന്മദിനമായ ഡിസംബര്‍ 21ന് വിജയ് തമന്നയുടെ വീട്ടില്‍ എത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രണയ വാര്‍ത്തയുടെ സ്ഥിരീകരണം എന്ന നിലയില്‍ ഗോവയിലെ ഇരുവരുടെയും പുതുവത്സരാഘോഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ന്യൂ ഇയര്‍ പാര്‍ട്ടി നടത്തുന്നതിടെ എടുത്ത വീഡിയോയിലാണ് തമന്നയും വിജയും ചുംബിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്. പ്രചരിച്ച വീഡിയോയില്‍ വ്യക്തത കുറവ് ഉണ്ടെങ്കിലും വിജയ് ഒരു വെള്ള ഷര്‍ട്ടും തമന്ന പിങ്ക് നിറത്തിലുള്ള വസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇരുതാരങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതുവരെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും പങ്കുവച്ചിട്ടില്ല.
ഒരു കൂട്ടം ആളുകള്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്തുന്നതാണ് വൈറലായ വീഡിയോയുടെ പാശ്ചാത്തലം. അതിനിടയില്‍, ക്യാമറ വലത്തുനിന്ന് ഇടത്തോട്ട് പാന്‍ ചെയ്യുമ്പോള്‍ അതിനിടയിലാണ് പ്രണയ ജോടികളായ തമന്നയും വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നത്. ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. മുന്‍പ് ഇരുവരെയും വിമാനത്താവളത്തില്‍ ഒരുമിച്ച് കണ്ടത് പ്രചരിച്ചിരുന്നു.