കോഴിക്കോട് - കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്ന് പൂർത്തിയാവേണ്ട 60 ഇനങ്ങളിൽ 33 മത്സര ഇനങ്ങളുടെ ഫലം അറിവായപ്പോൾ 121 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. കൊല്ലവും കോഴിക്കോടുമാണ് തൊട്ടു പിറകിൽ. കൊല്ലം 119 പോയിന്റുമായി രണ്ടാംസ്ഥാനത്ത് നിൽക്കുമ്പോൾ 118 പോയിന്റുമായി കോഴിക്കോട് ശക്തമായ വെല്ലുവിളി ഉയർത്തുന്നു. 114 പോയിന്റുമായി തൃശൂരും 105 പോയിന്റുമായി കോട്ടയവും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
24 വേദികളിലായി 14000 മത്സരാർത്ഥികളാണ് 239 ഇനങ്ങളിലായി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്.