പ്രേക്ഷകന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലൈമാക്സ് മാറുന്ന ഒരു സിനിമ ഉടനെത്തും. ആംഗ്രി റിവര്‍ എന്ന ഹ്രസ്വചിത്രമാണ് സിനിമാ രംഗത്ത് ഹൈടെക് വിദ്യകളുടെ ചുവടുപിടിച്ച് ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.ആര്‍മന്‍ പെരിയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഞ്ചു വ്യത്യസ്ത ക്ലൈമാക്സുകളുണ്ട്. പടം കാണുന്നയാളുടെ അഭിരുചിയും മനോഭാവവും ഈ സിനിമ സ്വയം തിരിച്ചറിയുകയും അഞ്ചു വ്യത്യസ്ത ക്ലൈമാക്സുകളില്‍ പ്രേക്ഷകനിഷ്ടപ്പെടുന്ന ഒരെണ്ണം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. പ്രേക്ഷകരുടെ കണ്ചിമ്മലുകളില്നിന്നാണ് പ്രേക്ഷകന്റെ മനസ് ഏത് ക്ലൈമാക്സ് ആഗ്രഹിക്കുന്നതെന്ന് പിടിച്ചെടുക്കുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളില്‍ മാത്രമേ സിനിമ പ്രദര്‍ശിപ്പിക്കാനാവൂ. അമേരിക്കയിലുള്ള ക്രോസ് ബീറ്റ് എന്ന കമ്പനിയാണ് പ്രേക്ഷകരുടെ കണ്ണുചിമ്മലുകളില്നിന്നുള്ള സിനിമാഭിരുചി കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. എല്ലാ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കാവുന്ന വിധത്തില്‍ ഈ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുമെന്ന് ക്രോസ് ബീറ്റ് അറിയിച്ചു.