Sorry, you need to enable JavaScript to visit this website.

ഒരു രാത്രി കഴിയാന്‍ മുറി  വാടക ഒരു കോടി രൂപ 

ലോസ് ഏഞ്ചല്‍സ്-കേരളത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുടുംബശ്രീ നടത്തുന്ന വിശ്രമമുറിയില്‍ ഒരു മണിക്കൂര്‍ കഴിയാന്‍ നാല്‍പത് രൂപ മതി. മുംബൈയിലോ, ആഗ്രയിലോ താജ് ഹോട്ടലില്‍ കഴിയാന്‍ ലക്ഷം വരെ വാടക വരുന്ന മുറിയുണ്ട്. എന്നാല്‍ ഒരു ദിവസം തങ്ങാന്‍ മുറി വാടക ഒരു കോടിയോ? അതെ, സത്യമാണ്. 
ലോകത്തിലെ തന്നെ എറ്റവും ചെലവേറിയ ഹോട്ടല്‍ മുറിയാണിത്.
സിന്‍സിറ്റി എന്ന റിയപ്പെടുന്ന ലാസ്വെഗാസിലെ ഹോട്ടലിലാണ് ഈ ആഡംബര മുറി. പ്രശസ്ത ബ്രിട്ടീഷ് കലാകാരനായ ഡാമിയന്‍ ഹിര്‍സ്റ്റും ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ ബെന്റല്‍ ആന്‍ഡ് ബെന്റലും ചേര്‍ന്നാണ് ഹോട്ടലിലെ എംപതി എന്ന സ്യൂട്ട് രൂപ കല്‍പന ചെയ്തത്. പാംസ് കാസിനോ റിസോര്‍ട്ടിലാണ് ഈ ആഡംബര സ്യൂട്ട്. 94065 ചതുരശ്ര അടിയില്‍ 703 മുറികളാണ് ഈ റിസോര്‍ട്ടില്‍ ഉള്ളത്. മലൂഫ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ജോര്‍ജ് മലൂഫിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
836 ചതുശ്ര അടി വിസ്തീര്‍ണമുള്ള എംപതി സ്യൂട്ടിന് രണ്ട് നിലകളും ഒരു സ്വകാര്യ നീന്തല്‍ക്കുളവും ഒരു സിനിമാശാലയും 13 സീറ്റുകളുള്ള ബാറും ഉണ്ട്. 52 അതിഥികള്‍ക്ക് ആതിഥ്യമരുളാന്‍ കഴിയുന്ന വലിയ വിശ്രമമുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വലിയ കിടപ്പുമുറികളും വലിയ ഡൈനിംഗ് ഹാളും മസാജും ഫിറ്റ്നസ് റൂമുകളുമുള്ള സ്പായും സ്യൂട്ടിന്റെ ഭാഗമാണ്. കൂടാതെ, മുറിയില്‍ 24 മണിക്കൂര്‍ ബട്ട്ലര്‍ സേവനവും ഒരു ഡ്രൈവറും ബാര്‍ സ്റ്റാഫിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കാസിനോയിലേക്കുള്ള എ-ലിസ്റ്റ് ലെവല്‍ പ്രവേശനവും ഡേക്ലബ്ബിലേക്കും നൈറ്റ്ക്ലബ്ബിലേക്കും പേള്‍ കണ്‍സേര്‍ട്ട് തിയേറ്ററിലേക്കും വി.ഐ.പി പ്രവേശനവും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.
 

Latest News