ഹൈ ഹീല്‍ ചെരുപ്പുകള്‍ കാലുകള്‍ക്ക് നല്ലതല്ലെന്നാണ് ഇതുവരെ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ ആ ചിന്ത മാറ്റാന്‍ സമയമായി. സ്ത്രീകള്‍ ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നത് കാല്‍മുട്ടുകള്‍ക്ക് നല്ലതാണെന്ന് വാര്‍വിക്കിക്ക്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതേ പോലെ വര്‍ക്ക് ഔട്ടിന് ശേഷം ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ചോക്ലേറ്റോ പാലോ കഴിക്കുന്നത് നല്ലതാണ്. പാലിലെ പ്രോട്ടീന്‍ ശരീരത്തിന് എന്തുകൊണ്ടും അത്യുത്തമമാണ്. ചോക്ലേറ്റ് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ് നല്‍കുന്നു. അത് എനര്‍ജി വീണ്ടെടുക്കുന്നതിന് സഹായകരമാകും