Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരു കുട്ടി മരിച്ചു

ശ്രീനഗര്‍- രജൗരി ജില്ലയിലെ ഡാംഗ്രി ഗ്രാമത്തില്‍ സ്ഫോടനം. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്താണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. 

കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ  എണ്ണം നാലായി ഉയര്‍ന്നു. സംഭവത്തില്‍ ഇന്നലെ മൂന്ന് പേരാണ് മരിച്ചത്. നാലാമന്റെ മരണം ഇന്നാണ് സ്ഥിരീകരിച്ചത്. പ്രദേശവാസിയാണ് ഇന്ന് മരിച്ചത്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. 

ആദ്യത്തെ വെടിവയ്പ്പ് നടന്ന വീടിന് സമീപമാണ് വീണ്ടും സ്ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ്് സംഭവം. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി ഭീകരാക്രമണത്തിനെതിരെ വന്‍ പ്രതിഷേധമാണ് രജൗരിയില്‍ നടക്കുന്നത്. പ്രതിഷേധക്കാരെ കാണാനെത്തിയ ജമ്മു കശ്മീര്‍ ബി. ജെ. പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയ്ക്ക് പ്രതിഷേധക്കാരുടെ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ ഭരണകൂടം പരാജയപ്പെട്ടുവെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എത്തി തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

Tags

Latest News