Sorry, you need to enable JavaScript to visit this website.

ലീഗ് നേതാക്കൾക്ക് മുജാഹിദ് വേദിയിൽ മുഖ്യമന്ത്രിയുടെ മറുപടി, ഒറ്റയ്ക്ക് തീവ്രവാദത്തെ നേരിടാനാകില്ല

കോഴിക്കോട്- കേരളത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി മതതീവ്രവാദികളെ എതിർക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ദിവസം കഴിയുംതോറും ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്ക പടരുന്നുണ്ട്. ഇതിന് കാരണം കേന്ദ്ര നേതൃത്വത്തിലുള്ളവരുടെ നിലപാടുകളാണ്. തീവ്രവാദ ശക്തികൾക്കെതിരെ ഒരുമിച്ചു പോരാടുകയാണ് വേണ്ടത്. ഒറ്റയ്ക്ക് തീവ്രവാദ ശക്തികളെ എതിർക്കാൻ ശ്രമിക്കുന്നത് ഓങ്ങിവരുന്ന മഴുവിനുമുന്നിൽ കഴുത്തു കാണിക്കുന്നതുപോലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാഭൂരിഭാഗം മതവിശ്വാസികളാണ് നാട്ടിലുള്ളത്. മതവിശ്വാസം ഒരിക്കലും വർഗീയ വാദവുമായി താദാത്മ്യം പ്രാപിക്കുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കിലാണ് വർഗീയ വാദികളുടെ ലക്ഷ്യം. വർഗീയത പല രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. തെറ്റിദ്ധരിപ്പിക്കപ്പെടാൻ പല മാർഗങ്ങളിലൂടെ ശ്രമിക്കുകയാണ്. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. മതന്യൂനപക്ഷങ്ങളിലെ പ്രമുഖ രണ്ടുവിഭാഗങ്ങളെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ആക്രമം നേരിടുന്നു. മത ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ കഴിയുമോ എന്നതും വർഗീയ വാദികളുടെ നോട്ടമാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഏത് വർഗീയതയെയും അതേ രീതിയിൽ എതിർക്കണം. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇവിടെ തെറ്റായ ചില വാദഗതികൾ ഈ സമ്മേളനത്തിൽതന്നെ ഉയർന്നതായി കണ്ടു. ഞാനിങ്ങോട്ട് വരുമ്പോൾ എന്റെ ഒരു സുഹൃത്ത് നടത്തിയ പ്രസംഗത്തിന്റെ ഭാഗം കാണാൻ കഴിഞ്ഞു. അതിൽ അദ്ദേഹം പടിഞ്ഞാറൻ ബംഗാളിലെ അനുഭവം പറഞ്ഞു. 34 വർഷം അധികാരത്തിൽ ഉള്ളവർ പിന്നീട് അധികാരത്തിൽ ഇല്ലാതായതിനെ പറ്റി പറഞ്ഞു. എന്റെ പ്രസ്ഥാനം കാര്യങ്ങളെ എങ്ങിനെയാണ് കാണുന്നതും അദ്ദേഹം പറഞ്ഞു. ഞാനതിന്റെ എല്ലാ കാര്യങ്ങളിലേക്കും ഇപ്പോൾ പോകുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ വാചകങ്ങളിലേക്കും ഞാൻ പോകുന്നില്ല. അങ്ങിനെയൊക്കെ പറയാൻ ലൈസൻസുള്ള ആളാണ് അദ്ദേഹം എന്ന് എല്ലാവർക്കും അറിയാം. ഈ രാജ്യത്തെ ഒരു ന്യൂനപക്ഷ സമ്മേളനത്തിൽ വന്ന് സി.പി.എമ്മിനെയാണോ എതിർക്കേണ്ടത്. കക്ഷി രാഷ്ട്രീയം വേറെ. പി.കെ കുഞ്ഞാലിക്കുട്ടി ഇവിടെയുണ്ട്. ഞങ്ങൾ വ്യത്യസ്ത ചേരിയിലാണ്. വർഗീയതയോട് സി.പി.എം എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ. ഇവിടെ ആർ.എസ്.എസും സംഘ്പരിവാറുമുണ്ട്. ഭരണഘടന സ്ഥാപനങ്ങൾ പോലും അവർ കയ്യടക്കുന്നു. അതിനെ കാണാതിരിക്കരുത്. കേരളം ആ ആപത്തിനെ തടയാൻ ശ്രമിക്കുകയാണ്. ഈ സമയത്ത് തെറ്റായ ചിത്രം വരച്ചുകാണിക്കാൻ പാടില്ല. ഇന്ന് ഉയർന്നുവരുന്ന കാര്യങ്ങളെ നമ്മൾ എന്ന് പറയുന്നവർക്ക് മാത്രം എതിർക്കാനാകില്ല. മഴു ഓങ്ങിനിൽക്കുന്നുണ്ട്. അതിന്റെ താഴെ പോയി കഴുത്തുകാണിച്ചു കൊടുക്കരത്. മതനിരപക്ഷേ ശക്തികളെ ഒരുമിച്ചു നിർത്തേണ്ടതുണ്ട്. രാജ്യത്ത് ഒട്ടേറെ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നപ്പോൾ ചെറിയ ന്യൂനപക്ഷം വർഗീയ വാദത്തിലേക്ക് പോയിട്ടുണ്ട്. അവർ ചെയ്യുന്നത് ആത്മഹത്യപരമായ നീക്കമാണ്. വേണ്ടത് മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ഒന്നിച്ചുനിൽക്കണം. മഹാവിപത്തിനെ നേരിടാൻ നേരിയ ഭിന്നതകളെ മറക്കണം. ഇനിയും പറയാനുണ്ട്. ഈ വേദി അതിന് ഉപയോഗിക്കരുത് എന്ന ഔചിത്യബോധം തനിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കഴിഞ്ഞ ദിവസം മുജാഹിദ് സമ്മേളന വേദിയിൽ പി.കെ ബഷീർ എം.എൽ.എ നടത്തിയ പ്രസംഗത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
 

Latest News