കണ്ണൂര്‍-അരിയില്‍ ഷൂക്കൂര്‍ വധക്കേസിലെ പോലീസിന്റെ അന്വേഷണ അട്ടിമറി സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് അഡ്വ: ടി.പി.ഹരീന്ദ്രന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കുന്നതു മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നന്നായിരിക്കുമെന്നും ഹരീന്ദ്രന്‍ പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഇടപെടലുണ്ടായെന്നു പലരും വിശ്വസിക്കുന്നുണ്ട്. സിബിഐ അന്വേഷണം വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഇതില്‍ പങ്കില്ലെന് തെളിഞ്ഞേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്നു സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നായിരുന്നു ഹരീന്ദ്രന്റെ ആരോപണം. ഇക്കാര്യം കുഞ്ഞാലിക്കുട്ടി തള്ളിയിരുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി നിര്‍ദേശ പ്രകാരം സെക്രട്ടറിയും ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. കെ.എ. ലത്തീഫ് നല്‍കിയ പരാതിയില്‍ തലശ്ശേരി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ അധിക്ഷേപിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സമൂഹത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് കണ്ണൂരിലെ അഭിഭാഷകനായ ടി.പി. ഹരീന്ദ്രനെതിരെയും ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്തതിന്റെ പേരില്‍ കണ്ണൂര്‍ വിഷന്‍ ചാനല്‍ മേധാവി പ്രജേഷ് അച്ചാണ്ടിക്കു റിപ്പോര്‍ട്ടര്‍ മനോജ് മയ്യിലിനുമെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്താകെ 16 പോലീസ് സ്‌റ്റേഷനുകളില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരും ലോയേഴ്‌സ് ഫോറം ഭാരവാഹികളും ഇത് പോലെ പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയം വിവാദമായ ശേഷമുള്ള ആദ്യ കേസാണിത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)