മഹോബ- ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഗര്‍ഭിണിക്ക് മാനിനെ വേട്ടയാടിയവരില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വയറിനു വെടിയേറ്റ സ്ത്രീ ഗുരുതര പരിക്കുകകളോടെ ചികിത്സയിലാണ്.
വയലില്‍ പണിയെടുക്കുകയായിരുന്ന യുവതിക്കാണ് വയറ്റില്‍ വെടിയേറ്റത്. ഉടന്‍ തന്നെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ച യുവതിയെ അവിടെ നിന്ന് ഝാന്‍സിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 30 കാരിയായ വന്ദന ഗുരുതരാവസ്ഥയിലാണെന്ന് ഭര്‍ത്താവ് ഭൂപേന്ദ്ര സിംഗ് രജ്പുത് പറഞ്ഞു. താനും ഭാര്യയോടൊപ്പം വയലില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും മാനിനെ വേട്ടയാടാന്‍ സമീപത്ത് എത്തിയ രണ്ട് പേരാണ് നിറയൊഴിച്ചത്. വെടിയൊച്ച കേട്ടയുടന്‍ ഭാര്യയുടെ അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ അവള്‍ ശ്വാസം മുട്ടുന്നത് കണ്ടതായി ഭൂപേന്ദ്ര പറഞ്ഞു.
ഇതിനിടെ രണ്ടുപേരും സ്ഥലത്തുനിന്നും ഓടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
വന്ദനയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും നില അതീവഗുരുതരമാണെന്ന് ആശുപത്രിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായും സംഭവത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)