പെരുമ്പാവൂര്‍- മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.
അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ 'മോണ്‍സ്റ്റ'റിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് താരം.
അടുത്തിടെയായി ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിംഗ് നേരിട്ട നടിയാണ് ഹണി റോസ്. ഇപ്പോള്‍ ഇതാ താന്‍ നേരിടുന്ന ബോഡി ഷെയിമിംഗിനെ കുറിച്ചും തന്റെ ശരീരത്തെ കുറിച്ച് വരുന്ന മോശം കമന്റുകളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് ഹണി റോസ്. ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
ഹണി റോസിന്റെ ടാറ്റുവിനെ കുറിച്ചായിരുന്നു അവതാരകയുടെ ആദ്യത്തെ ചോദ്യം. എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് ഒരു ടാറ്റു മാത്രമേയുള്ളൂ എന്ന് ഹണി പറഞ്ഞു. രണ്ടാമത്തെ ടാറ്റു സ്വകാര്യമാണെന്നും താരം തുറന്നുപറഞ്ഞു. ഇക്കാര്യം അച്ഛനും അമ്മയ്ക്കും അറിയുമോ എന്ന ചോദ്യത്തിന് അറിയാം എന്നായിരുന്നു ഹണിയുടെ മറുപടി.
ഗൂഗിളിലും യൂട്യൂബിലും ഹണി റോസ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഹണി റോസ് ഹോട്ട്, ഹണി റോസ് നേവല്‍ എന്നൊക്കെയുള്ള സെര്‍ച്ച് കീവേര്‍ഡുകള്‍ കാണാറുണ്ട്. 17 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്. ഇപ്പോള്‍ അതൊക്കെ കാണുമ്പോള്‍ ഒന്നും തോന്നാറില്ലെന്ന് ഹണി റോസ് വ്യക്തമാക്കി.
വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ സിനിമയിലെത്തിയ നടി തുടര്‍ന്നും ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയിരുന്നു താരം. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഹണി റോസ് തിളങ്ങി. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയായത്.
കരിയറിന്റെ തുടക്കത്തിലാണ് നടി അന്യഭാഷകളില്‍ കൂടുതല്‍ അഭിനയിച്ചത്. മുതല്‍ കനവേ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നീട് തെലുങ്കിലും കന്നഡത്തിലുമെല്ലാം അഭിനയിച്ചു