ദുബായ് - യു.എ.ഇയില്‍ നാളെ മുതല്‍ ഇന്ധന നിരക്കുകള്‍ കുറയുമെന്ന് ഇന്ധന വില നിര്‍ണയ കമ്മിറ്റി അറിയിച്ചു. സൂപ്പര്‍ 98 ഇനത്തില്‍ പെട്ട പെട്രോളിന്റെ വില ലിറ്ററിന് 3.30 ദിര്‍ഹമില്‍ നിന്ന് 2.79 ദിര്‍ഹം ആയും സ്‌പെഷ്യല്‍ 95 ഇനത്തില്‍ പെട്ട പെട്രോളിന്റെ വില ലിറ്ററിന് 3.18 ദിര്‍ഹമില്‍ നിന്ന് 2.67 ദിര്‍ഹം ആയും കുറയും. ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 2.59 ദിര്‍ഹം ആണ് ജനുവരിയിലെ വില. ഡിസംബറില്‍ ഇ-പ്ലസ് പെട്രോളിന് ലിറ്ററിന് 3.11 ദിര്‍ഹം ആയിരുന്നു വില.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)