യുവതാരങ്ങളെ അണിനിരത്തി ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് നാം. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ 'നാം' ഒരാഴ്ച മാത്രം പിന്നിടുമ്പോള്‍ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാവുകയാണ്.
ഇതിന്റെ കാരണമെന്താണെന്ന് ഫേസ്ബുക്കിലൂടെ തുറന്നെഴുതിയിട്ടുണ്ട് സംവിധായകന്‍ ജോഷി തോമസ്. 'നാം എന്ന ഞങ്ങളുടെ സിനിമകാണുകയും ,ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.' എന്നു തുടങ്ങിയാണ് ഫേസ്ബുക്ക് പോസ്റ്റ്. കണ്ടുമടുത്ത ക്യാമ്പസ് ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യ്‌സ്തമായ പ്രമേയത്തോടെയാണ് 'നാം' പ്രേക്ഷകരിലേക്കെത്തിയത്. സമൂഹത്തിന്റെ പല ദിക്കില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചെത്തുന്നതും പിന്നീട് ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും സൗഹൃദവും മറ്റുമാണ് ചിത്രത്തിന്റെ സാരാംശം. തിയേറ്ററുകാരുചെ ഒതുക്കലില്‍ മനം മടുത്താണ് പിന്മാറ്റമെന്നാണ് സൂചന.