ഇന്ത്യക്കാര്‍ രാജ്യത്തിന്റെ ഭവി എന്താവുമെന്നറിയാന്‍ മിനി സ്‌ക്രീനില്‍ കണ്ണും നട്ടിരുന്ന നിമിഷങ്ങളാണ് പിന്നിട്ടത്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും രാജകീയ വിവാഹം കാണാനെത്തിയ സായിപ്പന്മാര്‍ ദമ്പതികളെ ഏറ്റവും നന്നായി കാണാന്‍ പറ്റിയ ലൊക്കേഷന്‍ വാട്ടസപ്പില്‍ കൈമാറുകയായിരുന്നു അപ്പോള്‍. ലണ്ടന്‍ നഗരത്തില്‍ ഉത്സവ പ്രതീതിയാണിപ്പോള്‍. 33 കാരനായ ഹാരി രാജകുമാരനും 36 കാരിയായ മേഗന്‍ മാര്‍ക്കിളും വിവാഹിതരായി. രാജകീയ വിവാഹം കാണുന്നതിനും നഗരപ്രദക്ഷിണത്തിനു സാക്ഷ്യം വഹിക്കാനും ലക്ഷങ്ങളാണ് എത്തിയിരിക്കുന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്നതിനാല്‍ മേഗന്റെ പിതാവ് ചടങ്ങില്‍ പങ്കെടുക്കില്ല. ചാള്‍സ് രാജകുമാരനാകും വധൂപിതാവിന്റെ സ്ഥാനത്ത്. മേഗന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡ് എത്തിയിട്ടുണ്ട്. വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലിലായിരുന്നു വിവാഹ ചടങ്ങുകള്‍. കാന്റബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി വിവാഹം ആശീര്‍വദിച്ചു. വിവാഹ ചടങ്ങ് സമാപിച്ചതോടെയാണ് നഗര പ്രദക്ഷിണം തുടങ്ങിയത്. നഗരം ചുറ്റുമ്പോള്‍ വധുവിനെയും വരനെയും വ്യക്തമായി കാണാന്‍ എല്ലായിടത്തും നല്ല തിരക്കായിരുന്നു. ഹാരി, ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ആറാമത്തെ കിരീടാവകാശിയുമാണ്. മേഗന്‍ ആക്ടിവിസ്റ്റും നടിയുമാണ്. 2016 മുതല്‍ പ്രണയത്തിലായ ഹാരിയും മേഗനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ നവംബര്‍ 27ന് ആയിരുന്നു. മമേഗന്റെ രണ്ടാം വിവാഹമാണിത്. 2013ലാണ് ഇവര്‍ ട്രെവര്‍ എഞ്ചല്‍സണില്‍നിന്ന് വിവാഹമോചനം നേടിയത്.