ജിദ്ദ- മക്കയില്‍ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ നഗരവാസികള്‍ക്ക് വാഹനങ്ങള്‍ സുരക്ഷിതമായി നിര്‍ത്തിയിടാന്‍ മക്ക നഗരസഭ ആറു കേന്ദ്രങ്ങള്‍ നീക്കിവെച്ചു. അല്‍നവാരിയ പാര്‍ക്കിംഗ്, സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന അല്‍ശറായിഅ് യാര്‍ഡ്, അലവിയ ജുമാമസ്ജിദ് പാര്‍ക്കിംഗ്, ജബലന്നൂര്‍ പാര്‍ക്കിംഗ്, കുദയ് പാര്‍ക്കിംഗ്, അല്‍ദിയാഫ സൂഖ് പാര്‍ക്കിംഗ് എന്നിവിടങ്ങളാണ് വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ നഗരസഭ നീക്കിവെച്ചത്.
മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ മക്ക അല്‍ഉതൈബിയ ഡിസ്ട്രിക്ടിലെ അല്‍വഫയാന്‍ ഗലി നിവാസികള്‍ തങ്ങളുടെ കാറുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് പെയ്ത മഴക്കിടെ കേടായവ ഒഴികെയുള്ള കാറുകളെല്ലാം പ്രദേശവാസികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് പെയ്ത കനത്ത മഴക്കിടെ ഇവിടെ ഡസന്‍ കണക്കിന് കാറുകള്‍ ഒഴുക്കില്‍ പെട്ടിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)