Sorry, you need to enable JavaScript to visit this website.

അബദ്ധത്തില്‍ അക്കൗണ്ടിലേക്ക് വന്ന 1.2 കോടി കൊണ്ട് അടിച്ചുപൊളിച്ചു; പ്രവാസി ഇന്ത്യക്കാരന്‍ ദുബായ് ജയിലില്‍

ദുബായ്-അബദ്ധത്തില്‍ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 5,70,000 ദിര്‍ഹം (1.2 കോടി രൂപ) തിരികെ നല്‍കാത്ത ഇന്ത്യക്കാരനെ ഒരു മാസം ജയിലില്‍ അടക്കാനും പിഴ ഈടാക്കാനും നാടുകടത്താനും  ദുബായ് കോടതി വിധിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ അബദ്ധത്തില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് ഒരു മെഡിക്കല്‍ കമ്പനി അബദ്ധത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത്.  ഇത്രയും തുക പിഴയായി അടക്കാന്‍ ദുബായ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
തനിക്ക് ട്രാന്‍സ്ഫര്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നുവെന്നും പണം എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നുമാണ് ഇന്ത്യക്കാരന്‍ കോടതിയെ അറിയിച്ചത്.
ബാങ്ക് അക്കൗണ്ടില്‍ 570,000 ദിര്‍ഹം നിക്ഷേപിച്ചപ്പോള്‍  അത്ഭുതപ്പെട്ടെങ്കലും അതുകൊണ്ട് വാടക നല്‍കുകയും മറ്റു ചെലവുകള്‍ക്ക് എടുക്കുകയും ചെയ്തുവെന്നാണ്  കോടതിയില്‍ പറഞ്ഞത്.
പണം തിരികെ നല്‍കാന്‍ ഒരു കമ്പനി ആവശ്യപ്പെട്ടിരുന്നു. പക്ഷേ പണം അവരുടേതാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പലതവണ ചോദിച്ചിട്ടും നല്‍കിയില്ല- ഇയാള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മെഡിക്കല്‍ ട്രേഡിംഗ് കമ്പനിയാണ് പണം നിക്ഷേപിച്ചിരുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കാതെ വിതരണക്കാരന്റെ അക്കൗണ്ടിന് സമാനമായ അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് പിന്നീട് കണ്ടെത്തിയെന്ന് മെഡിക്കല്‍ ട്രേഡിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ജഡ്ജിമാരോട് പറഞ്ഞു.അബദ്ധത്തില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്നറിഞ്ഞിട്ടും പ്രതി പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കമ്പനി അല്‍ റഫ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.തുടര്‍ന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ കേസെടുത്തു.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചയാള്‍ കുറ്റം സമ്മതിക്കുകയും ക്ലെയിം തീര്‍പ്പാക്കാന്‍ സമയം ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കിയിട്ടുണ്ട്. അടുത്ത മാസം വാദം കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Latest News