ന്യൂദല്‍ഹി- മണ്ഡലം മാറി താമസിക്കുന്നവര്‍ക്ക് വിദൂരവോട്ട് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തോട് കോണ്‍ഗ്രസിന് വിയോജിപ്പ്. നിലവിലെ വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ.വി.എം.) ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനുള്ള ആശങ്ക ഇല്ലാതാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം ചെയ്യേണ്ടതെന്ന് പാര്‍ട്ടി വക്താവ് ജയ്റാം രമേഷ് പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ഉയര്‍ന്ന ചില പരാതികള്‍ അദ്ദേഹം ഉന്നയിച്ചു.
തിരഞ്ഞെടുപ്പു സമ്പ്രദായത്തിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടുണ്ട്. അത് പുനഃസ്ഥാപിക്കണം. ഈയിടെ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നതായി വാര്‍ത്തയുണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ ബഹുമണ്ഡല വോട്ടിംഗ് യന്ത്രങ്ങളിലും നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷനുമേലുള്ള മോദി സര്‍ക്കാരിന്റെ സമ്മര്‍ദംകൊണ്ട് ഇതുവരെ നിലനിന്നിരുന്ന വിശ്വാസ്യത തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണെന്നും ജയ്റാം രമേഷ് കുറ്റപ്പെടുത്തി.