Sorry, you need to enable JavaScript to visit this website.

വായിക്കാന്‍ വിട്ടു പോയത്  ജി മെയില്‍ ഓര്‍മിപ്പിക്കും 

ജിമെയില്‍ അടിമുടി മാറുന്നു. മാറ്റത്തിന്റെ ഭാഗമായി നജ്  എന്ന പുതിയൊരു ഫീച്ചറും അവതരിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ വായിക്കാന്‍ വിട്ടുപോയ മെയിലുകള്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുകയാണ് നജ് ഫീച്ചറിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്നതാണ് നജ്. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താവ് ഒന്നും ചെയ്യേണ്ട കാര്യമില്ല. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജിമെയില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ തിരിച്ചറിയുകയും അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും. മറുപടി ലഭിക്കാത്ത മെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും നജ് സഹായിക്കും. ജിമെയിലില്‍ ലഭ്യമായ മറ്റൊരു പുതിയ ഫീച്ചര്‍ ആണ് സ്മാര്‍ട്ട് കമ്പോസ് ടൂള്‍. വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആണ് ഗൂഗിള്‍ ഇത് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറും എഐ അടിസ്ഥാനമായുള്ളതാണ്. ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ സ്മാര്‍ട്ട് കമ്പോസ് ടൂളിന് കഴിയും.
ജിമെയിലിന്റെ രൂപമാറ്റത്തിനൊപ്പം ഗൂഗിള്‍ ഡ്രൈവിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാഴ്ചയിലെ മാറ്റം തന്നെയാണ് ഡ്രൈവിന്റെ കാര്യത്തില്‍ പ്രധാനം. 

Latest News