മധുര- ചൈനയില്‍നിന്ന് ശ്രീലങ്ക വഴി തമിഴ്‌നാട്ടിലെ മധുരയിലെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമ്മയ്ക്കും ആറു വയസ്സുമായ മകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇവരെ ക്വാറന്റൈനിലാക്കിയിരിക്കയാണെന്നും മധുര ജില്ലാ കലക്ടര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനക്കായി ഇവരുടെ സാമ്പികള്‍ ലാബിലേക്ക് അയച്ചിട്ടുമുണ്ട്.