കൊച്ചി- ശരിക്കും എന്താണ് സംഭവമെന്ന് നോക്കാനാണ് വിമാനത്തിലെ കോക്പിറ്റില്‍ കയറിയതെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് നടന് കോക്പിറ്റില്‍ കയറി വിവാദം സൃഷ്ടിച്ചത്. തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍നിന്ന് പുറത്താക്കിയ നടന് വിമാന കമ്പനിയുടെ ഔദാര്യത്തിലാണ് നിയമനടപടികളില്‍നിന്ന് ഒഴിവായത്.
ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാന്‍ പോയത്. ഒരു കുഴലില്‍ കൂടി കയറ്റി സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ, എനിക്ക് വല്യ ഉറപ്പൊന്നുമില്ല. ഇത്രേം കനമുള്ള സാധനമാണോ പൊന്തിക്കുന്നത്. കാര്‍ തന്നെ ഓടിക്കാന്‍ മടിയല്ലേ, പിന്നെയല്ലേ ഫ് ളൈറ്റ്. ഇതൊക്കെ ഇവര്‍ ഓടിക്കുന്നുണ്ടോ എന്ന് നമ്മള് ചെക്ക് ചെയ്യണ്ടേ- കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം പറഞ്ഞു.
ധ്യാനിന്റെ ഇന്റര്‍വ്യൂവാണ് താന്‍ ഏറ്റവും കൂടുതല്‍ എന്ജോയ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ട്രോളുകളും മറ്റും തനിക്ക് ഫീല്‍ ചെയ്യാറില്ല. ആളുകളെ എന്ജോയ് ചെയ്യിക്കാന്‍ വേണ്ടിയാണല്ലോ നമ്മള് ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സാന്റാക്ലോസും നിങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്നും ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനാണ് തൊപ്പിവച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖം ചെയ്യാനെത്തിയ പെണ്‍കുട്ടികളോട് ചോദിച്ചു.
നിങ്ങള്‍ക്ക് തന്നെ ബോദ്ധ്യമില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും നടന് പറഞ്ഞു. കല്യാണത്തെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടി നല്കി. 'ഞാന്‍ കല്യാണം കഴിച്ചു. എനിക്ക് വര്‍ക്കൗട്ടായില്ല. അവര്‍ക്കല്ല. എന്നെക്കൊണ്ട് അവര്‍ തൊല്ലയും വലയും പിടിച്ചു-ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.