ന്യൂദല്‍ഹി- ഐ. സി. ഐ. സി. ഐ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രമുഖ ബിസിനസ് സ്ഥാപനമായ വീഡിയോകോണ്‍ ഗ്രൂപ്പിന്റെ സ്ഥാപകനും സി. ഇ. ഒയുമായ വേണുഗോപാല്‍ ധൂത് അറസ്റ്റില്‍. വായ്പ തട്ടിപ്പ് കേസില്‍ ഐ. സി. ഐ. സി. ഐ ബാങ്ക് മുന്‍ സി. ഇ. ഒ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവും അറസ്റ്റിലായതിന് പിന്നാലെയാണ് വേണുഗോപാല്‍ ധൂതിനെയും സി. ബി. ഐ അറസ്റ്റ് ചെയ്തത്.
വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. വായ്പ തിരിമറി ബാങ്കിങ് നിയമങ്ങളുടെയും ആര്‍. ബി. ഐ മാര്‍ഗനിര്‍ദേശങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സി. ബി. ഐ നടപടി. അഴിമതി, ക്രിമനല്‍ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്പനികളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രമക്കേടു സംബന്ധിച്ച് 2019ലാണ് സി. ബി. ഐ കേസെടുത്തത്. ഇതേ കേസില്‍ ഇ ഡിയും വേണുഗോപാല്‍ ധൂതിനെ കഴിഞ്ഞമാസം ചോദ്യം ചെയ്തിരുന്നു.