Sorry, you need to enable JavaScript to visit this website.

എല്ലാവര്‍ക്കും കാണാം, നന്‍പകല്‍  നേരത്ത് മയക്കം തിയേറ്ററുകളിലെത്തുന്നു 

കൊച്ചി-ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നേടിയ വന്‍ അഭിപ്രായത്തിനും പുരസ്‌കാര നേട്ടത്തിനും പിന്നാലെ മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാള ചിത്രം എന്നു പറയുമ്പോഴും കഥാപാത്രങ്ങള്‍ തമിഴാണ് സംസാരിക്കുന്നത്.നാടക നടനായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജെയിംസ് ഉള്‍പ്പെടെയുള്ള നാടകസംഘം വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. യാത്രയ്ക്കിടെ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേയ്ക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുന്നതും ട്രെയിലറില്‍ കാണാം. രണ്ട് വര്‍ഷം മുമ്പ് ഗ്രാമത്തില്‍ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിന്റെ പെരുമാറ്റം. ജെയിംസും തമിഴ്‌നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. രമ്യ പാണ്ഡ്യന്‍, അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 

Latest News